Latest News

ഹക്കീം വധം; വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന

 
പയ്യന്നൂര്‍: [www.malabarflash.com] കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനായ ഹക്കീമിനെ കൊലപ്പെടുത്തി കത്തിച്ച സംഭവത്തില്‍ നിര്‍ണായകമായ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായി സൂചന.

കൊലപാതകത്തിനു ശേഷം മൃതദേഹം കൊറ്റി ജുമാ മസ്ജിദ് പറമ്പില്‍ കത്തിക്കുന്നതിനിടെ കൊലയാളി സംഘത്തിലെ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായാണു വിവരം.

മൊബൈല്‍ ഫോണിലെ ക്ലിപ്പിംഗുകള്‍ പലര്‍ക്കായി അയച്ചു കൊടുത്തിരുന്നതായും വിവരമുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവസമയത്തു സ്ഥലത്തുണ്ടായിരുന്നവരുടെയും കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണെ്ടത്തി കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തല്‍. 
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.