Latest News

വീട്ടമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; അയല്‍വാസി ഒളിവില്‍

കണ്ണൂര്‍: വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അയല്‍വാസിയായ യുവാവിനെ പൊലീസ് തിരയുന്നു. കേളകം നാനാനിപ്പൊയിലിന് സമീപം പുന്നക്കവലയിലെ പരേതനായ വടക്കേമുറി ദിവാകരന്റെ ഭാര്യ ശോഭയെ(47) ആണ് ഞായറാഴ്ച രാവിലെ ഏഴരയോടെ വീട്ടിലെ അടുക്കളയില്‍ കഴുത്തിനു മാരകമായി മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്.

ശോഭയുടെ മകന്‍ നിഖില്‍ ഓട്ടോ ഡ്രൈവറാണ്. ഇദ്ദേഹം ഓട്ടോയുമായി കണിച്ചാര്‍ ടൗണിലേക്ക് പോയതിനു ശേഷം വീട്ടില്‍ നിന്നു നിലവിളി ഉയര്‍ന്നതോടെ സമീപവാസികള്‍ എത്തിയപ്പോഴാണ് ശോഭയെ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടത്.

ആശുപത്രിയിലെത്തിക്കാന്‍ വാഹനമെത്തും മുന്‍പ് മരിച്ചു. ആളുകള്‍ ഓടിയെത്തുമ്പോള്‍ സമീപവാസിയായ യുവാവ് വീടിനു പിന്നിലെ കുന്ന് കയറി മറയുന്നത് കണ്ടിരുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂര്‍ച്ചയേറിയ കത്തി വീടിന് സമീപത്തെ കുഴിയില്‍ കണ്ടെത്തി. ഇരിട്ടി ഡിവൈഎസ്പി പി. സുകുമാരന്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

പേരാവൂര്‍ സിഐ ജോഷി ജോസ്, പേരാവൂര്‍ എസ്‌ഐ കെ.എം. ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മക്കള്‍ നിഖില്‍, ലിഞ്ജു. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ കാറ്ററിങ് തൊഴിലാളിയെ പൊലീസ് തിരയുന്നു.
Keywords:  National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.