ബേക്കല്‍: ഫുട്‌ബോള്‍ മത്സരം കഴിഞ്ഞ് സുഹൃത്തിനെ കൊണ്ടുവിടാന്‍ പോയ യുവാവിനെ കാറിലെത്തിയ നാലംഗ സംഘം തട്ടികൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.
ബെണ്ടിച്ചാലിലെ ഖൈസിന്റെ മകന്‍ നൗഷാദ് (26) നെയാണ് തട്ടികൊണ്ടുപോയത്.
ബെണ്ടിച്ചാലിലെ ഖൈസിന്റെ മകന്‍ നൗഷാദ് (26) നെയാണ് തട്ടികൊണ്ടുപോയത്.
വെളളിയാഴ്ച രാത്രി കോട്ടിക്കുളത്ത് ഫുട്‌ബോള്‍ മത്സരം കാണാന്‍ സുഹൃത്ത് പൂച്ചക്കാട്ടെ അഷ്‌റഫുമൊത്ത് എത്തിയതായിരുന്നു നൗഷാദ്. മത്സരം കഴിഞ്ഞ് രാത്രി 12 മണിയോടെ അഷ്‌റഫിനെ പൂച്ചക്കാട്ടെ വീട്ടിലാക്കാന്‍ തിരിച്ച നൗഷാദിനെ പളളിക്കരയില്‍ വെച്ച് റിഡ്‌സ് കാറിലെത്തിയ നാലംഗ സംഘം ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു.
അതിഞ്ഞാലിനടുത്തുളള ഒരു ബില്‍ഡിംങ്ങിന്റെ മുകളിലെ നിലയിലെ മുറിയിലെത്തിച്ച നൗഷാദിന്റെ കൈകള്‍ ജനല്‍ കമ്പിയില്‍ കെട്ടിയിട്ട ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്ന മര്‍ദ്ദനം.
തുടര്‍ന്ന് അഷ്‌റഫിനെ ഫോണില്‍ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടു. അഷ്‌റഫ് വിവരം നൗഷാദിന്റെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു.പിതാവ് ബേക്കല്‍ പോലീസിലെത്തി വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.
പോലീസ് സംഭവമറിഞ്ഞതറിഞ്ഞ അക്രമി സംഘം രാവിലെ 5 മണിയോടെ നൗഷാദിനെ വിട്ടയക്കുകയായിരുന്നു. ഗുരുതരാമയി പരിക്കേററ ഇയാള്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment