കാസര്‍കോട്: ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി കൂരയില്‍ മഴയേയും വെയിലിനേയും പേടിച്ച് കഴിഞ്ഞിരുന്ന അമ്പലത്തറ പാറപ്പള്ളിയിലെ ആയിഷയും മകള്‍ സമീറയും ഇനി ബൈത്തുറഹ്മയുടേയും തണലില്‍ സുഖമായി കിടന്നുറങ്ങും.
ബഹ്‌റൈന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആറു ലക്ഷം രൂപ ചിലവിലാണ് മനോഹരമായ ഭവനം നിര്‍മ്മിച്ചത്. പെയിന്റടിച്ച് ടൈല്‍സ് പാകിയ വീട് ആരുമില്ലാത്ത അവര്‍ക്ക് സ്വപ്നഭവനമായി മാറി.
പ്രൗഡമായ ചടങ്ങില്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വീടിന്റെ താക്കോല്‍ കൈമാറുമ്പോള്‍ ആ ഉമ്മയുടേയും മകളുടേയും കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു. പ്രാര്‍ത്ഥനമന്ത്രത്തോടെ അവര്‍ വലതുകാലുവെച്ച് വീട്ടിലേക്ക് കയറി ആഹ്ലാദത്തിന്റെ പാലുകാച്ചി.
ആരുടെയോ സ്ഥലത്ത് താല്‍ക്കാലിക ഷെഡ്ഡില്‍ താമസിച്ച അവര്‍ക്ക് വീടെന്നത് വിദൂര സ്വപ്നം മാത്രമായിരുന്നു. നിരവധി അസുഖം വേട്ടയാടിയ ആയിഷയെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിരുന്നു. വീടുകളില്‍ അടുക്കള പണിയെടുത്തും മറ്റുമായിരുന്നു മകളെ വളര്‍ത്തിയത്. തലയില്‍ കുഴിവരുന്ന അപൂര്‍വ്വ രോഗം ബാധിച്ച മകളെ പൊന്നുപോലെ നോക്കുമ്പോഴും സ്വന്തമായി ഒരു വീട് എന്നത് സ്വപ്നം മാത്രമായി അപേക്ഷിച്ചു.അതിനിടയിലാണ് പ്രാര്‍ത്ഥനകള്‍ക്ക് സാഫല്ല്യമേകിക്കൊണ്ട് ബഹ്‌റൈന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി എത്തിയത്.
അതിവേഗം അവര്‍ വീടു നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു. വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലിം തളങ്കയും ജനറല്‍ സെക്രട്ടറി ഖലീല്‍ ആലമ്പാടിയും നാട്ടിലെത്തി.
ആയിഷയും മകളും പുതിയ വീട്ടില്‍ പുതിയ ജീവിതം തുടങ്ങുന്നതിന് സാക്ഷിയാവാന്‍ നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരുമടക്കം നിരവധി പേരെത്തിയിരുന്നു.
രണ്ടാമത്തെ വീടിന്റെകട്ടിലവെക്കല്‍ കര്‍മ്മം ചന്ദ്രിക ഡയറക്ടര്‍ മെട്രോ മുഹമ്മദ് ഹാജി നര്‍വ്വഹിച്ചു. ബി.വി.കുഞ്ഞാമു സ്മാരക ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കണ്ണോത്ത് പള്ളിക്ക് സമീപംനിര്‍മ്മിക്കുന്ന മൂന്നാമത്തെ ബൈത്തുറഹ്മയുടെ രേഖ ആബിദില്‍ നിന്ന് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഏറ്റുവാങ്ങി. കുടിവെള്ള സ്ഥലത്തിന്റെ ആധാരം ബി.എച്ച്.ഹമീദില്‍ നിന്ന് മേഖല മുസ്‌ലിം ലീഗ് പ്രസിഡണ്ട് ടി.എം.മുനീര്‍ തുരുത്തി ഏറ്റുവാങ്ങി.
വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി മുസ്തഫ പാറപ്പള്ളി, മാധ്യമ പ്രവര്‍ത്തകന്‍ എബി കുട്ടിയാനം എന്നിവര്‍ക്ക് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉപഹാരം സമ്മാനിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എ.ഹമീദ് ഹാജി, മേഖല മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.എം.അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലിം തളങ്കര അധ്യക്ഷത വഹിച്ചു.
എ.ഹമീദ് ഹാജി, കെ.അബൂബക്കര്‍, കരിം കുണിയ, യൂസഫ് ബന്തിയോട്, അബ്ദുറഹ്മാന്‍കാഞ്ഞങ്ങാട്, സക്കറിയ ഉപ്പള, നവാസ് മുട്ടത്തൊടി, ഗഫൂര്‍ മൊഗ്രാല്‍, ഖമറുദ്ദീന്‍ തളങ്കര, റഹ്മാന്‍ അമ്പലത്തറ, കെ.എ.ഹമീദ് കാലിച്ചാംപാറ, പി.എം.അസീസ്, എ.ഉമ്മര്‍, കെ.എം.അബ്ദുല്ല, സഫീര്‍മൂന്നാംമൈല്‍, എം.കെ.ഹസൈനാര്‍ സംബന്ധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment