കാസര്‍കോട്: ഉറ്റവരും ഉടയവരും ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് വൃദ്ധസദനത്തില്‍ കഴിയുന്ന വയോജനങ്ങള്‍ക്ക് സ്‌നേഹസ്പര്‍ശവുമായി വാലെന്റൈന്‍സ് ഡേയില്‍ ഒരു കൂട്ടം യുവാക്കളെത്തി. കാസര്‍കോട്ടെ കളേഴ്‌സ് ചാരിറ്റി പ്രവര്‍ത്തകരാണ് പരവനുടക്കത്തെ വൃദ്ധസദത്തിലെ അന്തേവാസികളോടു കൂടെ സ്‌നേഹം പങ്കുവെക്കാനെത്തിയത്.
ശാരീരിക അവശതകളുണ്ടാക്കിയ വേദനയും ഉറ്റവരുണ്ടാക്കിത്തീര്‍ത്ത വിരഹവും മൂലം മനസ് തളര്‍ന്നപ്പോഴും സ്‌നേഹ സാന്ത്വനങ്ങളുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയായിരുന്നു അമ്പതും അറുപതും കഴിഞ്ഞ അമ്മമാര്‍. നൊന്തുപ്രസവിച്ച മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, മരുമക്കളുടെയും മക്കളുടെയും നോവിക്കുന്ന കുത്തുവാക്കുകളുടെ പ്രഹരംമൂലം രക്ഷനേടിയവര്‍, അമ്മ ഭാരമായിട്ട് അധികൃതരെ ഏല്‍പ്പിച്ചുപോയവര്‍... ഇങ്ങനെ ജീവിതാന്ത്യത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ അമ്പതോളംവരും കാസര്‍കോട്ടെ അന്തേവാസികളായിട്ട്.
അമ്മമാരുടെ ദുഖത്തെ സന്തോഷമാക്കിയും വേദനകളെ കനിവ് നിറഞ്ഞ വാക്കുകള്‍ക്കൊണ്ട് ആശ്വസിപ്പിച്ചുമാണ് പ്രവര്‍ത്തകര്‍ വൃദ്ധസദനത്തില്‍ നിന്നും പിരിഞ്ഞത്. കാസര്‍കോട് കളേഴ്‌സ് പ്രവര്‍ത്തകരായ റഫീഖ് കേളോട്ട്, ശംസുദ്ദീന്‍ കിന്നിംഗാര്‍, സമീല്‍ അഹ്മദ്, തന്‍സീര്‍ പട്‌ല, നവാസ് കുഞ്ചാര്‍, സ്വഫ് വാന്‍ ചെടേക്കാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment