ഉദുമ: പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിലെ നാലുവീടുകളില്‍ ഒന്നായ ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍ വീട് ശ്രീ വയനാട്ട് കുലവന്‍ തറവാട്ടില്‍ 2018 ല്‍ നടക്കുന്ന ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ടിനെക്കുറിച്ചുള്ള വിശദീകരണ യോഗം നടത്തി.
പാലക്കുന്ന് ശ്രീഭാഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡ്വ. കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡണ്ട് സി.എം. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സുനീഷ് പൂജാരി മുഖ്യപ്രഭാഷണം നടത്തി.
പ്രാദേശിക സമിതി പ്രസിഡണ്ട് കുട്ടികൃഷ്ണന്‍, സെക്രട്ടറി കെ.വി.അപ്പു, ഗംഗാധരന്‍ നാലിട്ടുകാരന്‍, അശോകന്‍ വെളിച്ചപ്പാടന്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, കൊപ്പല്‍ പ്രഭാകരന്‍, എ.വി. വാമനന്‍, വി.വി. മുരളി, ഭാസ്‌കരന്‍ കൊപ്പല്‍, കൊപ്പല്‍ ചന്ദ്രശേഖരന്‍, കെ. ശ്രീധരന്‍ പള്ളം, ഗംഗാധരന്‍ പള്ളം പ്രസംഗിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment