Latest News

അഭിലാഷ് വധക്കേസ് സിബിഐക്ക് വിടണം: കെ.സുരേന്ദ്രന്‍

കാഞ്ഞങ്ങാട്: അഭിലാഷ് കൊലപാതകത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ കാഴിയാത്ത സാഹചര്യത്തില്‍ അഭിലാഷ് വധക്കേസ് സിബിഐക്ക് വിടണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

ശാസ്ത്ര-സാങ്കേതിക ഇത്രകണ്ട് വികസിച്ച കാലഘട്ടത്തില്‍ കേസന്വേഷണം നീണ്ടുപോകുന്നതില്‍ ദുരൂഹതയുണ്ട്. ഒന്നുകില്‍ കേസ് തെളിയിക്കണം. അല്ലെങ്കില്‍ സിബിഐക്ക് വിടണം. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് വിവിധ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് വന്ന നൂറോളം പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. മതതീവ്രവാദികളെ അമര്‍ച്ച ചെയ്യേണ്ടത് സര്‍ക്കാരാണ്. മതതീവ്രവാദികളെ സഹായിക്കാനാണ് കേസന്വേഷണം നീട്ടുന്നത്. അതല്ലെങ്കില്‍ കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. 

ഇതേ ആവശ്യമുന്നയിക്കാന്‍ സിപിഎമ്മിനോടും ബിജെപി ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണ് സിപിഎം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്ന് വ്യക്തമാക്കണം. കടലോരജനതയുടെ മനസാക്ഷിയോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണ് അന്വേഷണം നീട്ടുന്നത്. 

സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയമാണ് പ്രവര്‍ത്തകരെ ബിജെപിയിലേക്ക് വരാന്‍ പ്രേരിപ്പിക്കുന്നത്. ഇവിടെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ നിലപാടാണുള്ളത്. ബിജെപി മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം പ്രസിഡന്റ് ഇ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയസമിതിയംഗം മടിക്കൈ കമ്മാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കൊവ്വല്‍ ദാമോദരന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കെ.കുട്ടന്‍, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സി.കെ.വത്സന്‍ സംബന്ധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.