ന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും ചില്ലറവില്പനവില എണ്ണക്കമ്പനികള്‍ വീണ്ടും കുറച്ചു. പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില അര്‍ധരാത്രി നിലവില്‍ വന്നു.
അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃതഎണ്ണവില കഴിഞ്ഞ ആറു വര്‍ഷത്തെ കുറഞ്ഞ നിരക്കിലെത്തിയിട്ടും അതിന്റെ ഫലം ജനങ്ങളില്‍ എത്തുന്നില്ലെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എണ്ണക്കമ്പനികളുടെ പുതിയ തീരുമാനം. പുതിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 56.49 രൂപയായി കുറഞ്ഞു. 46.01 രൂപയാണ് ഡീസലിന്റെ പുതിയ വില.
കഴിഞ്ഞ ആഗസ്തിന് ശേഷം പെട്രോളിന് ഒന്‍പതുതവണ വിലകുറച്ചു. ഡീസല്‍വില ഒക്ടോബറിന് ശേഷം അഞ്ചുതവണയാണ് കുറച്ചത്. വിമാന ഇന്ധന വിലയില്‍(എ.ടി.എഫ്) കഴിഞ്ഞദിവസം കുറവു വരുത്തിയതോടെ ഡീസലിനും താഴെ എത്തിയിരുന്നു. നിലവല്‍ എ.ടി.എഫ് വില ലിറ്ററിന് 46.51 രൂപയാണ്.
നവംബറിന് ശേഷം പെട്രോള്‍ ലിറ്ററിന് 7.75 രൂപയും ഡീസലിന് 7.50 രൂപയും സര്‍ക്കാര്‍ തീരുവ കൂട്ടിയതാണ് അസംസ്കൃത എണ്ണവില കുറഞ്ഞതിന്റെ പ്രയോജനം ജനങ്ങളിലെത്താതിരിക്കാന്‍ കാരണം. അന്താരാഷ്ട്രവിപണിയില്‍ വീപ്പയ്ക്ക് 53 ഡോളറാണ് നിലവില്‍ അസംസ്കൃത എണ്ണവില. 140 ഡോളറില്‍നിന്നും വില ഒരു ഘട്ടത്തില്‍ 45 ഡോളര്‍വരെ എത്തിയിരുന്നു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment