Latest News

പ്രോഫ്‌കോണ്‍ ദേശീയ സമ്മേളനത്തിന് ഉജ്വല തുടക്കം

കാസര്‍കോട്: വര്‍ഗീയതയും തീവ്രവാദവും മതേതര സമൂഹം നേരിടുന്ന മുഖ്യഭീഷണികളാണെന്നും ധ്രുവീകരണ ശ്രമങ്ങളെ നേരിടാന്‍ മതങ്ങളെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വൈകാരികമായി സമീപിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ വിദ്യാര്‍ഥി യുവജന സമൂഹം തയ്യാറാവണമെന്നും പ്രോഫ്‌കോണ്‍ ഉദ്ഘാടന സമ്മേളനം ആഹ്വാനം ചെയ്തു.

പതൊമ്പതാമത് ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളനം ദുബായ് ടൂറിസം വകുപ്പ് മേധാവി ശൈഖ് അര്‍ഷദ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി നസീഫ് അധ്യക്ഷത വഹിച്ചു.
ഇഷ്ടമുള്ള ആദര്‍ശം സ്വീകരിക്കാനും ആചരിക്കാനും മാത്രമല്ല അത് പ്രചരിപ്പിക്കാനും പൗരന്മാര്‍ക്ക് അവകാശമുള്ള രാജ്യത്ത് സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കാന് ശ്രമിക്കുന്നവര്‍ ജനാധിപത്യ സമൂഹത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
പി.കരുണാകരന്‍ എം.പി, മുഖ്യാതിഥിയായിരുന്നു. പ്രവാചക നിന്ദ : വിമര്‍ശനം പ്രതികരണം എന്ന വിഷയത്തില്‍ നടന്ന സാമൂഹ്യ സംവാദത്തിന് അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി, സി.പി സലിം എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ.എം. ഷാജി എം.എല്‍.എ, അഡ്വ. ടി.സിദ്ധീഖ്, അഡ്വ. കെ. സുരേന്ദ്രന്‍, സതീഷ് ചന്ദന്‍, എം.സി കമറുദ്ധീന്‍, ഐ.എസ്.എം സംസ്ഥാന ട്രഷറര്‍ അബ്ദുല്ല ഫാസില്‍, ബഷീര്‍ കൊമ്പനടുക്കം, കെ.സി ഷംസീര്‍ സ്വലാഹി, എം.കെ ഇര്‍ഫാന്‍ സ്വലാഹി, ഡോ.നജ്മുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.
ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന സെഷനില്‍ എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ടി.കെ ത്വല്‍ഹത്ത് സ്വലാഹി അധ്യക്ഷത വഹിക്കും. കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി യൂ.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.മായിന്‍ കുട്ടി മേത്തര്‍, എന്‍.എ ഹാരിസ് എം.എല്‍.എ, പി.എ ഇബ്‌റാഹിം ഹാജി, ടി.പി അഷറഫലി, ടി.പി ബിനീഷ്, ഷരീഫ് കാര എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.
ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളെ സംബന്ധിച്ച് നടക്കുന്ന പഠനസെഷനില്‍ ഹംസ മദീനി, മുജാഹിദ് ബാലുശ്ശേരി, ഷമീര്‍ മദീനി, അബ്ദുല്‍ മാലിക്ക് സലഫി, മൂസ സ്വലാഹി, പി.എന്‍ അബ്ദുറഹ്മാന്‍ അബ്ദുലത്തീഫ് എന്നിവര്‍ പ്രബന്ധമവതരിപ്പിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന കാമ്പസ് ഇന്ററാക്ഷനില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വൈയക്തികവും ധാര്‍മികവുമായ പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചക്ക് ഹാരിസ്ബ്‌നു സലിം നേതൃത്വം നല്‍കും, പ്രമുഖ ഇസ്‌ലാമിക പ്രഭാഷകന്‍ സയ്യിദ് ഖാലിദ് പട്ടേല്‍ (മുംബൈ), ഹാരിസ് കായക്കൊടി, സിറാജുല്‍ ഇസ്‌ലാം തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് നടക്കുന്ന ആദര്‍ശ മുഖാമുഖത്തില്‍ ഫൈസല്‍ മൗലവി, അബൂബക്കര്‍ സലഫി, ഫദ്‌ലുല്‍ ഹഖ് ഉമരി, ടി.കെ അഷറഫ്, കെ.ടി ഷബീബ് സ്വലാഹി, എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയും.
കരിയര്‍ കൗണ്‍സിലിംഗ് സെഷന് പ്രമുഖ കരിയര്‍ കണ്‍സല്‍ട്ടന്റ് ജൗഹര്‍ മുനവ്വിര്‍ നേതൃത്വം നല്‍കും. ഇബറാഹിം ഐ.എ.എസ്, ഉനൈസ്. ഐ.എ.എസ്, അല്‍ത്താഫ് ഷാജഹാന്‍ (ഐ.ഐ.എം ബാഗ്ലൂര്‍) തുടങ്ങിയവര്‍ പങ്കെടുക്കും. മറ്റു വേദികളില്‍ നടക്കുന്ന വിവിധ സെഷനുകളില്‍ മെഹ്ത്താബ് അംജദ് ബാഗ്ലൂര്‍, മുഹമ്മദ് ഖാന്‍ ഹൈദരാബാദ്, സൈദ് ഹുസൈന്‍ ബാംഗ്ലൂര്‍, ഡോ.മുഹമ്മദ് ഷാസ്, നബീല്‍ രണ്ടത്താണി, ജിന്‍ഷാദ് വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.
ഞായറാഴ്ച 'മുസ്‌ലീം ലോകം നേരിടുന്ന ആധുനിക വെല്ലുവിളികളെ'ക്കുറിച്ച് നടക്കുന്ന ഫെയ്‌സ് റ്റു ഫെയ്‌സ് സെഷനില്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ടി.കെ അശ്‌റഫ്, സി.എം സാബിര്‍ നവാസ്, താജുദ്ധീന്‍ സ്വലാഹി, ഡോ.മുഹമ്മദ് കുട്ടി കണ്ണിയന്‍, നൗഫല്‍ മദീനി, റസ്ത്തം ഉസ്മാന്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
മറ്റു സെഷനുകളില്‍ സലാഹുദ്ധീന്‍ അബ്ദുല്‍ ഖാദര്‍, ഡോ. അബ്ദുല്‍ മാലിഖ്, ഡോ. ഒ.പി സലാഹുദ്ധീന്‍, ഡോ. മുഹമ്മദ് സഹീര്‍, നൂറുദ്ധീന്‍ സ്വലാഹി എന്നിവര്‍ സംബന്ധിക്കും.
സമാപന സമ്മേളനം കുവൈത്ത് കേരള ഇസ്‌ലാഹി സെന്റെര്‍ പ്രസിഡന്റ് പി.എന്‍ അബ്ദുലത്തീഫ് മദനി ഉല്‍ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ പി.മൊയ്തീന്‍ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനുമായ ഹൂസൈന്‍ സലഫി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഐ.എസ്.എം സംസ്ഥാന ജന.സെക്രട്ടറി കെ.സജ്ജാദ് എം.എസ്.എം സംസ്ഥാന ജന.സെക്രട്ടറി സി.എം അബ്ദുല്‍ ഖാലിക്ക്, പ്രസിഡന്റ് ടി.കെ ത്വല്‍ഹത്ത് സ്വലാഹി. ട്രഷറര്‍ ഇ.നബീല്‍ എന്നിവര്‍ പ്രസംഗിക്കും.
അന്താരാഷ്ട്രതലത്തില്‍ രൂപപ്പെട്ടുവരുന്ന തൊഴില്‍സാധ്യതകള്‍ക്ക് അര്‍ഹത നേടുന്നതിന് വിദ്യാര്‍ഥികളെ ബോധവല്‍കരിക്കുവാനും സര്‍ക്കാര്‍-സ്വാശ്രയ-പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖല നേരിടുന്ന അനിശ്ചിതത്വത്തിന് പരിഹാരം നിര്‍ദേശിക്കുവാനും സമ്മേളനം പ്രത്യേകം സെഷനുകളൊരുക്കിയിട്ടുണ്ട്. ലഹരിവിമുക്ത ക്യാമ്പസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രൊഫഷണല്‍ വിദ്യാര്‍ഥികളെ ഭാഗവാക്കാക്കാനുള്ള സ്ഥിരം സംവിധാനത്തിന് പ്രോഗ്രാം രൂപം കൊടുക്കും. സ്ത്രീധന-ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്വിദ്യാര്‍ഥികളെ പ്രാപ്തരാക്കും.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.