കാസര്‍കോട്: നാഷണല്‍ ഗെയിംസിന്റെ മറവില്‍ നടക്കുന്ന അഴിമതിക്കെതിരെ ് ഡിവൈഎഫ്‌ഐ റണ്‍ എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി അഴിമതി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു.
നാഷണല്‍ ഗെയിംസിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. 611 കോടി രുപയാണ് കായികമേളയ്ക്കായി ചെലവഴിക്കുന്നത്. ഇതില്‍ 200 കോടിയിലതികം രൂപയുടെ അഴിമതി നടന്നു എന്നത് പ്രദമദൃഷ്‌ട്യേ കണ്ടെത്തിയിരിക്കുകയാണ്. ഉപകരണങ്ങള്‍ വാങ്ങിച്ചതിലും മൈതാനങ്ങള്‍ നവീകരിക്കുന്നതിലും വന്‍ക്രമക്കേടുകളാണ് ഉണ്ടായിട്ടുള്ളത്. ഉത്ഘാടന ചടങ്ങിനും സാസ്‌ക്കാരിക പരിപാടികള്‍ക്കുമായി 20.5 കോടി രുപയാണ് ചെലവഴിച്ചത് ഇതിന്റെ മറവില്‍ വന്‍ അഴിമതികള്‍ നടന്നിട്ടുണ്ട്.
ദൂര്‍ത്തിന്റെയും അഴിമതിയുടെയും മേളയായി ദേശീയ ഗെയിംസ് മാറി കഴിഞ്ഞു. കേരളത്തിന് തന്നെ അപമാനമായ ദേശീയ ഗെയിംസ് അഴിമതിയേ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ്. ഡിവൈഎഫ്‌ഐ പഞ്ചായത്ത്/മുന്‍സിപ്പല്‍ കേന്ദ്രങ്ങളില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത് .
ഹൊസങ്കടിയില്‍ നടന്ന കൂട്ടയോട്ടം ഏരിയാ സെക്രട്ടറി അബ്ദുള്‍ സത്താര്‍ ചിപ്പാര്‍ ഉല്‍ഘാടനം ചെയ്തു. പ്രശാന്ത് അദ്ധ്യക്ഷനായി. നവീന്‍ കുമാര്‍ സ്വാഗതം പറഞ്ഞു, ബഷീര്‍ പിഎ,പ്രമോദ്, സാദിക് എന്നിവര്‍ സംസാരിച്ചു.
നീലേശ്വരത്ത് നടന്ന റണ്‍ കറപ്ഷന്‍ റണ്‍ ക്യാമ്പയിന്‍ സി സുരേശന്‍ ഉല്‍ഘാടനം ചെയ്തു.സുരേഷ് ബാബു,പി മനോഹരന്‍,വീനീത്,രഞ്ജിത്ത്, ജയന്‍ എന്നിവര്‍ സംസാരിച്ചു. മടിക്കെയില്‍ നടന്ന കുട്ടയോട്ടം പി മണി ഉല്‍ഘാടനം ചെയ്തു, സുഭാഷ്,വിനോദ്,ജിജേഷ് എന്നിവര്‍ സംസാരിച്ചു.
ചട്ടന്‍ചാലില്‍ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉല്‍ഘാടനം ചെയ്തു. സിവി സുരേഷ് അധ്യക്ഷനായി എ.വി ശിവപ്രസാദ്,ഗോപിനാദന്‍,അനില്‍ എന്നിവര്‍ സംസാരിച്ചു. വിനോദ് പനയാല്‍ സ്വാഗതം പറഞ്ഞു.
കുണ്ടംകുഴിയില്‍ നടന്ന കൂട്ടയോട്ടം സുരേഷ് പായം ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപനയോഗം സി രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. എ നാരായണന്‍ അധ്യക്ഷനായി. ടികെ മനോജ്,എ അപ്പൂസ്,കെ സുധീഷ്,പി സുരേഷ്,ടി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ മോഹനന്‍ സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട് മടിയനില്‍ നിന്നും പുതിയകോട്ടയിലെക്ക് നടത്തിയ കൂട്ടയോട്ടം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ രാജ്‌മോഹന്‍ ഉല്‍ഘാടനം ചെയ്തു. പികെ നിഷാന്ത് അധ്യക്ഷനായി. കെ സബീഷ് സംസാരിച്ചു. ശിവജി വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.
ചെറുവത്തൂരില്‍ നടന്ന കുട്ടയോട്ടം എം രാജീവന്‍ ഉല്‍ഘാടനം ചെയ്തു. കെ പി സതീഷ് കുമാര്‍, കെ പി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു, ചീമേനിയില്‍ നടന്ന കൂട്ടയോട്ടം കെ ശകുന്തള ഉല്‍ഘാടനം ചെയ്തു പി സുരേശന്‍,കെഎന്‍ ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment