Latest News

കലോത്സവത്തിന് വ്യാജരേഖ; പ്രതിഷേധം ശക്തമാകുന്നു, യൂത്ത്‌ലീഗ് ഉദുമ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തും


ഉദുമ: ലോകായുക്തയെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുത്തതിന് ക്രിമിനല്‍ കേസില്‍പ്പെട്ട അധ്യാപകര്‍ക്കെതിരെ പ്രതിഷേധം ശക്മാകുന്നു. ഈ ആവശ്യം ഉന്നയിച്ച് വ്യാഴാഴ്ച സ്‌കൂളിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച് നടത്തിയതിന് പിന്നാലെ ശക്തമായ പ്രക്ഷോപത്തിനിറങ്ങാന്‍ യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കമ്മിററി തീരുമാനിച്ചു.
സമരത്തിന് തുടക്കം കുറിച്ച് വെളളിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. ഉദുമ ടൗണില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ടി.ഡി. കബീര്‍ ഉദ്ഘാടനം ചെയ്യും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.