മുംബൈ: ഹിന്ദുക്കള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്ന ചില ബിജെപി നേതാക്കളുടെ നിര്‍ദ്ദേശത്തിന് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മറുപടി. ഹിന്ദുക്കള്‍ക്ക് കടുവയെപ്പോലെ ഒരു കുട്ടി മാത്രം മതിയെന്ന് അദ്ദേഹം പറഞ്ഞു. പിതാവും പാര്‍ട്ടി സ്ഥാപകനുമായ ബാല്‍ താക്കറെയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് ഉദ്ധവിന്റെ പ്രസ്താവന.
www.malabarflash.comഎണ്ണത്തിലോ ജനസംഖ്യ കൂടുന്നതിലോ അല്ല ഹിന്ദുക്കളുടെ നിലനില്‍പ്. പത്ത് കുട്ടികളുണ്ടെങ്കില്‍ ആര് അവരുടെ ജീവിതച്ചെലവ് നടത്തുമെന്ന് അദ്ദേഹം ചോദിച്ചു. ആടിനെ പോലെ പ്രസവിച്ചു കൂട്ടേണ്ട കാര്യമില്ല. കടുവയെപ്പോലെ ഒരു കുട്ടി മാത്രം മതിയെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
ഹിന്ദു സ്ത്രീകള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമെന്ന് ബിജെപിയുടെ ഷക്കീല്‍ മഹാരാജ് നേരത്തെ പ്രസ്താവിച്ചിരുന്നു. ഒരു കുട്ടിയെ സന്യാസിയാക്കണമെന്നും മറ്റൊരാളെ പട്ടാളത്തിലയക്കണമെന്നും ഷക്കീല്‍ മഹാരാജ് ആവശ്യപ്പെട്ടിരുന്നു.
കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പിന്റെ കാര്യത്തില്‍ ബിജെപി മൗനം തുടരുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. ശിവസേനയില്ലെങ്കില്‍ മഹാരാഷ്ട്ര അസ്ഥിരമാകും. തിരയില്‍ ഒഴുകുന്ന പൊങ്ങുതടികളല്ല തങ്ങളെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment