Latest News

5 കോടി രൂപ മാത്രം അനുവദിച്ച് ശബരിപാതയെ കേന്ദ്ര സര്‍ക്കാര്‍ അവഹേളിച്ചു

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട ശബരിപാതയ്ക്ക് 5 കോടി രൂപ മാത്രം അനുവദിച്ചതിലൂടെ റെയില്‍വേ മന്ത്രി കോടിക്കണക്കിനു വരുന്ന ശബരിമല തീര്‍ത്ഥാടകരെയും മലയോര നിവാസികളെയും അവഹേളിച്ചുവെന്നും ഇതിന് എല്ലാവിധ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്കിയെന്നും ദേശീയ ജനജാഗ്രതാ പരിഷത് സംസ്ഥാന പ്രസിഡന്റും , ശബരി റെയില്‍വേ കര്‍മ്മ പദ്ധതി ജനറല്‍ കണ്‍വീനറുമായ അജി ബി.റാന്നി പറഞ്ഞു.

പാതയുടെ അങ്കമാലി മുതല്‍ കാലടി വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനം ഏകദേശം പൂര്‍ത്തീകരിച്ചു വരുമ്പോഴാണ് റെയില്‍വെ മന്ത്രിയുടെ ഈ നിലപാട്. പദ്ധതിയുടെ ആകെ ചിലവിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് റെയില്‍വേ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ തുക നല്‍കിയെല്ലെന്നു മാത്രമല്ല നിലമ്പൂര്‍ റോഡ് സുല്‍ത്താന്‍ബത്തേരി- നഞ്ചന്‍കോട് ടൗണ്‍ ബ്രോഡ്‌ഗേജ് റെയില്‍വേ ലെയിനിന്റെ പ്രാഥമിക ചെലവിനായി സംസ്ഥാന വിഹിതമായി 5 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം അനുവദിക്കുവാന്‍ മന്ത്രി സഭായോഗം തീരുമാനിക്കുകയും ചെയ്തിരുന്നു.സംസ്ഥാന സര്‍ക്കാര്‍ തന്നെ ശബരിപാത അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണിതെന്നും അജി പറഞ്ഞു.


Keywords: Kerala, Murder, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.