ശ്രീകണ്ഠാപുരം: അധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ജെയിംസ് മാത്യു എംഎല്‍എ അറസ്റ്റിലായി. ശ്രീകണ്ഠാപുരം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയാണ് ജെയിംസ് മാത്യു. ടാഗോര്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഇ.പി ശശിധരന്‍ ആത്മഹത്യചെയ്ത സംഭവത്തിലാണ് ജെയിംസ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജെയിംസ് മാത്യുവിന് പോലീസ് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജെയിംസ് മാത്യു വെള്ളിയാഴ്ച ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിലെ ഒന്നാംപ്രതിയായ ടാഗോര്‍ സ്‌കൂള്‍ അധ്യാപകന്‍ എം.വി ഷാജി നേരത്തെ പോലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ഡിസംബര്‍ 25 നാണ് ശശിധരനെ കാസര്‍കോട്ടെ ലോഡ്ജില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.

No comments:
Post a Comment