ഉദുമ: കണ്ണംകുളത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ വീടും സ്കൂട്ടറും അടിച്ചു തകര്‍ത്തു. കണ്ണകുളത്തെ മൊയ്തുവിന്റെ വീടിന്റെ ജനല്‍ ഗ്ലാസ്സുകളും വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആക്ടീവ സ്കൂട്ടറുമാണ് തകര്‍ത്തത്.ശനിയാഴ്ച രാത്രിയാണ് സംഭവം.
മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് മാങ്ങാട്, സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത് തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment