കാഞ്ഞങ്ങാട്: വിഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസവും പരിചരണവും പരിശീലനവും നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയര്‍ത്തക്കൊണ്ട് വരാന്‍ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളിന്റെ ഒരു വര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഫെബ്രുവരി 16ന് തിങ്കളാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജൂബിലിയുടെ ഭാഗമായി അടിസ്ഥാന സൗകര്യവികസനം, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, സെമിനാര്‍, പഠന ക്ലാസ്സുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 16ന് രാവിലെ 9.30ന് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി കെ.ദിവ്യ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. റോട്ടറി എം.ബി.എം ചാരിറ്റബിള്‍ ബില്‍ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എം.ആര്‍. നമ്പ്യാര്‍ അദ്ധ്യക്ഷത വഹിക്കും. എസ്.വൈ.എം.സി പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എം.കെ.ജയരാജ്, പിടിഎ പ്രസിഡന്റ് ടി.മുഹമ്മദ് അസ്‌ലം, ഡോ.ജയപ്രകാശ്, സ്‌കൂള്‍ ഡയറക്ടര്‍ എം.സി.ജേക്കബ്, റോട്ടറി പ്രസിഡന്റ് വി.വി.ഹരീഷ് എന്നിവര്‍ സംബന്ധിക്കും.
1991 ജനുവരി ഏഴിന് തുടക്കം കുറിച്ച റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളിന് ഇപ്പോള്‍ ആനന്ദാശ്രമം റോട്ടറി വില്ലേജില്‍ വിപുലമായ സൗകര്യങ്ങളോട് കൂടിയ കെട്ടിട സമുച്ചയത്തില്‍ തൊഴില്‍ പരിശീലനകേന്ദ്രവും സ്‌കൂളും പ്രവര്‍ത്തിച്ച് വരികയാണ്. ശാരീരിക -മാനസിക വൈകല്യമുള്ള നൂറിലേറെ കുട്ടികള്‍ക്ക് പഠനവും പരിശീലനവും നല്‍കുന്ന റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ ഉത്തര കേരളത്തിലെ ഏറ്റവും മികച്ച സ്‌പെഷ്യല്‍ സ്‌കൂളാണ്.
ജൂബിലിയുടെ ഭാഗമായി അടിസ്ഥാന സൗകര്യവികസനം, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, സെമിനാര്‍, പഠന ക്ലാസ്സുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 16ന് രാവിലെ 9.30ന് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി കെ.ദിവ്യ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. റോട്ടറി എം.ബി.എം ചാരിറ്റബിള്‍ ബില്‍ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എം.ആര്‍. നമ്പ്യാര്‍ അദ്ധ്യക്ഷത വഹിക്കും. എസ്.വൈ.എം.സി പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എം.കെ.ജയരാജ്, പിടിഎ പ്രസിഡന്റ് ടി.മുഹമ്മദ് അസ്‌ലം, ഡോ.ജയപ്രകാശ്, സ്‌കൂള്‍ ഡയറക്ടര്‍ എം.സി.ജേക്കബ്, റോട്ടറി പ്രസിഡന്റ് വി.വി.ഹരീഷ് എന്നിവര്‍ സംബന്ധിക്കും.
തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ തിരുവനന്തപുരം സി.എച്ച്.മുഹമ്മദ്‌കോയ സ്മാരക ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍മെന്ററലി ചാലഞ്ചസ് പ്രിന്‍സിപ്പല്‍ ബീന സുകുമാരന്‍ എന്നിവര്‍ സംസാരിക്കും.
ജൂബിലി ലോഗോ പ്രസ്‌ഫോറം പ്രസിഡന്റ് ടി.കെ.നാരായണന്‍ നല്‍കി നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി പ്രകാശനം ചെയ്തു. എന്‍.സുരേഷാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.
റോട്ടറി എം.ബി.എം.ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എം.ആര്‍. നമ്പ്യാര്‍, സ്‌കൂള്‍ ഡയറക്ടര്‍ എം.സി.ജേക്കബ്, പ്രിന്‍സിപ്പല്‍ ബീന സുകു, പി.ടി.എ പ്രസിഡന്റ് ടി.മുഹമ്മദ് അസ്‌ലം, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് വി.വി.ഹരീഷ്, മുന്‍ പ്രസിഡന്റ് എന്‍.സുരേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment