നാദാപുരം: [www.malabarflash.com] തൂണേരിയില്‍ വധിക്കപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ചാലൂര്‍കണ്ടി ഷിബിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച രണ്ടു മഴുവും രണ്ടു വാളുകളും സംഭവ സ്ഥലത്തെത്താന്‍ വെളിച്ചത്തിനായി രാത്രി ഉപയോഗിച്ച ടോര്‍ച്ചും പൊലീസ് കണ്ടെത്തി.
റിമാന്‍ഡില്‍ കഴിയുന്നതിനിടയില്‍ വിശദമായ ചോദ്യം ചെയ്യലിന് കോടതിയില്‍ നിന്ന് പൊലീസ് ഏറ്റുവാങ്ങിയ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മായില്‍, പത്താം പ്രതി കളിയാറന്‍പത്ത്താഴ അസ്‌ലം എന്നിവര്‍ കാണിച്ചു കൊടുത്തതു പ്രകാരമാണ് ഇവ കണ്ടെടുത്തതെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ അറിയിച്ചു.

ഡി.വൈ.എസ്.പിയുടെയും നാദാപുരം സിഐ എ.എസ്. സുരേഷ്‌കുമാറിന്റെയും കുറ്റിയാടി സിഐ ദിനേഷ് കോറോത്തിന്റെയും നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് പ്രതികളെ ആയുധങ്ങള്‍ ഒളിപ്പിച്ച സ്ഥലത്തെത്തിച്ചത്.
ഇസ്മായിലിനെയും അസ്‌ലമിനെയും രണ്ടാം പ്രതി തെയ്യമ്പാടി മുനീറിനെയും നാലു ദിവസത്തേക്കാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എം.സി. ആന്റണി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇനിയും ചില ആയുധങ്ങള്‍ കണ്ടെടുക്കാനുണ്ട്.
അവ എവിടെയാണുള്ളതെന്ന് അറിയില്ലെന്നാണ് പ്രതികള്‍ പൊലീസിനോടു പറഞ്ഞത്. ഇനി പിടികിട്ടാനുള്ള രണ്ടു പ്രതികളെ അറസ്റ്റ് ചെയ്യുന്നതോടെ ഈ ആയുധങ്ങളും കണ്ടെടുക്കാന്‍ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.

ഇതിനിടെ പ്രതികളെ ഒളിപ്പിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായ നാദാപുരത്തെ ചെപ്പോടത്ത് മുസ്തഫ, കല്ലേരീന്റവിട ഷഫീഖ്, പാണമ്പ്ര മഞ്ചാറേമല്‍ ഇബ്രാഹിം എന്നിവര്‍ക്ക് മജിസ്‌ട്രേട്ട് ജാമ്യം അനുവദിച്ചു. പ്രതികള്‍ക്കായി മുസ്തഫ കുന്നുമ്മല്‍ ഹാജരായി. ഇതേ കുറ്റത്തിന് അറസ്റ്റിലായ യുനുസിനെ നേരത്തേ ജാമ്യത്തില്‍ വിട്ടിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment