Latest News

ബി ടെക് എഞ്ചിനീയറായ കാമുകിയെ വീട്ടുതടങ്കലിലാക്കിയെന്ന് കണ്ണൂര്‍ യുവാവ്‌

കാഞ്ഞങ്ങാട് : ബി ടെക് എഞ്ചിനീയറായ കാമുകിയെ വീട്ടുകാര്‍ തടങ്കലില്‍ വെച്ചതായി പരാതിപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂര്‍ സ്വദേശി പി കെ അനീഷാണ് പ്രതിശ്രുത വധുവാണെന്ന് അവകാശപ്പെട്ട് കാഞ്ഞങ്ങാട് സൗത്തിനടുത്ത മുത്തപ്പനാര്‍കാവിനടുത്ത് താമസിക്കുന്ന ഗംഗാധരന്റെ മകള്‍ രേഷ്മയെ (24) വീട്ടുകാര്‍ തടവിലാക്കിയതായി ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചത്.

രേഷ്മയെ കണ്ടെത്തി ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുകയോ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യണമെന്ന് ഹൈക്കോടതി ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ7 വര്‍ഷത്തോളമായി രേഷ്മയുമായി പ്രണയത്തിലാണെന്ന് യുവാവ് ഹരജിയില്‍ വ്യക്തമാക്കി. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുകയായിരുന്ന രേഷ്മയെയാദൃശ്ചികമായാണത്രേ അനീഷ് പരിചയപ്പെട്ടത്. പിന്നീട് ഇരുവരും അകലാനാകാത്ത വിധം പ്രണയത്തിലായെന്ന് അനീഷ് ഹരജിയില്‍ വിശദീകരിച്ചു. 


ഗള്‍ഫിലെ ഒരു കമ്പനിയില്‍ എഞ്ചിനീയറായി ജോലി നോക്കി വരികയായിരുന്ന രേഷ്മക്ക് നാട്ടിലെത്താന്‍ ദുബായില്‍ നിന്ന് മംഗലാപുരം വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് തരപ്പെടുത്തിക്കൊടുത്തതായും ഫെബ്രുവരി 8 ന് യുവതി നാട്ടിലെത്തിയതായും അനീഷ് പറയുന്നു.
നാട്ടിലെത്തിയ ശേഷം രേഷ്മയെ വീട്ടുകാര്‍ തടങ്കലില്‍ വെച്ചതായും യുവതിയെ രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് അനീഷ് കോടതിയില്‍ പരാതി നല്‍കിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.