കണ്ണൂര്‍: ചക്കരക്കല്ലില്‍ വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം. കഴിഞ്ഞ ദിവസം മുഴപ്പാലയിലുള്ള സിപിഎം ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഹാര്‍ത്താല്‍ ആചരിച്ചു വരുന്നതിനിടെയാണ് വീണ്ടും അക്രമം അരങ്ങേറിയത്. പ്രദേശത്തെ ബിജെപി ഓഫീസ് ഒരുസംഘം അടിച്ചു തകര്‍ത്തു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി.
പുലര്‍ച്ചെ രണ്ടോടെയാണ് മുഖംമൂടി ധരിച്ചു ബൈക്കുകളിലെത്തിയ സംഘം മുഴപ്പാലയിലുള്ള സിപിഎം അഞ്ചരക്കണ്ടി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തത്. ടൗണിലും പിസി കമ്പനിക്കു സമീപത്തും റോഡ് തടസപ്പെടുത്തിയതിനു ശേഷമാണ് ആക്രമണം നടത്തിയത്. രണ്ടുനിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ ഫര്‍ണിച്ചറും കസേരകളും അടിച്ചുതകര്‍ത്തതിനു ശേഷം തീയിടുകയായിരുന്നു.

സംഭവത്തിനു ദൃക്‌സാക്ഷിയായ അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സഹകരണ സര്‍വീസ് ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതിനു ശേഷമാണ് അക്രമികള്‍ രക്ഷപ്പെട്ടതെന്നു മുഴപ്പാലയിലെ സിപിഎം നേതാവ് പി.കെ. പ്രശാന്ത് പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നു സിപിഎം അഞ്ചരക്കണ്ടി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.പി. ലോഹിതാക്ഷന്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വൈകുന്നേരം മുഴപ്പാലയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും ചേരും.
കഴിഞ്ഞ ശനിയാഴ്ചയാണു ചക്കരക്കല്ലിലും പരിസരങ്ങളിലും സിപിഎം-ബിജെപി സംഘര്‍ഷങ്ങള്‍ വ്യാപകമായത്. കനത്ത പോലീസ് കാവലിനിടയില്‍ ചക്കരക്കല്‍ പുറത്തേക്കാട് ബ്രാഞ്ച് കമ്മിറ്റി ഓഫീസും പാട്യം ഗോപാലന്‍ സ്മാരക ക്ലബും തിങ്കളാഴ്ച പുലര്‍ച്ചെ തകര്‍ത്തിരുന്നു. കട്ടപ്പീടികയില്‍ ബിജെപി സ്ഥാപിച്ച കൊടിമരം, ബസ് ഷെല്‍ട്ടര്‍ എന്നിവയും ഒരുസംഘം നശിപ്പിച്ചിരുന്നു. വിവരമറിഞ്ഞു ചക്കരക്കല്‍ എസ്‌ഐ ടി.വി. പ്രതീഷിന്റെ നേതൃത്വത്തില്‍ കനത്ത പോലീസ് സംഘം സ്ഥലത്തു ക്യാമ്പു ചെയ്തുവരികയാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment