പടന്നക്കാട് : കേരള സംസ്ഥാന ഗതാഗത പദ്ധതി (കെ എസ് ടി പി) യനുസരിച്ച് ലോകബാങ്കിന്റെ സഹായത്തോടെ കാഞ്ഞങ്ങാട്‌സൗത്ത് മുതല്‍ ചന്ദ്രഗിരി റൂട്ട് വഴി കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ വരെ പുതുതായി പണിയുന്ന റോഡ് നിര്‍മാണത്തിന് കരിങ്കല്‍ മിശ്രിതം കൊണ്ടുവരികയായിരുന്ന അഞ്ച് ലോറികള്‍ പടന്നക്കാട് ടോള്‍ ബൂത്തിനടുത്ത് ഒരു സംഘം തടഞ്ഞു നിര്‍ത്തി കരിങ്കല്‍ മിശ്രിതം റോഡരികിലേക്ക് നിര്‍ബന്ധിപ്പിച്ച് തള്ളി.
ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കെ എസ് ടി പി റോഡ് നിര്‍മാണത്തിന് ആവശ്യമായ ജില്ലി പയ്യന്നൂരിനടുത്ത മാതമംഗലത്ത് കെ എസ് ടി പി യുടെ സ്വന്തം നിലയിലുള്ള കരിങ്കല്‍ ക്വാറയില്‍ നിന്നാണ് കൊണ്ടുവരാറുള്ളത്.
ഉദുമ ഭാഗത്ത് റോഡിന്റെ പ്രതല നിര്‍മാണത്തിന് മണ്ണും കരിങ്കല്ലും ചേര്‍ത്ത മിശ്രിതവുമായി ബുധനാഴ്ച വൈകിട്ട് 11 ലോറികളാണ് മാതമംഗലത്ത് നിന്ന് ഉദുമയിലേക്ക് പുറപ്പെട്ടത്. മൂന്ന് ലോറികള്‍ നേരത്തെ തന്നെ ഉദുമയിലെത്തി കരിങ്കല്‍ മിശ്രിതം ഇറക്കി തിരിച്ചു പോയി. പിന്നീട് വന്ന 8 ലോറികളാണ് പടന്നക്കാട് ടോള്‍ ബൂത്തിനടുത്തുവെച്ച് ഒരു സംഘം തടഞ്ഞത്.
ലോറി ജീവനക്കാരെ ഭീഷണിപ്പെടുത്തി കരിങ്കല്‍ മിശ്രിതം റോഡിലേക്ക് തള്ളി. ലോറി തകര്‍ക്കുമെന്ന ഭീഷണിയും ഉയര്‍ന്നതായി കെ എസ് ടി പി അധികൃതര്‍ വ്യക്തമാക്കി. അഞ്ച് ലോറികളിലെ മിശ്രിമമാണ് റോഡിലേക്ക് തള്ളിയത്. മൂന്ന് ലോറികള്‍ മിശ്രിതം ഇറക്കാതെ മാതമംഗലത്തേക്ക് തന്നെ തിരിച്ചു പോയി.
അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ച ക്വാറി തൊഴിലാളികളും ഉടമകളും അടങ്ങുന്ന സംഘമാണ് ലോറികള്‍ തടഞ്ഞിട്ടത്. സമരം തീരാതെ ക്വാറകളില്‍ നിന്നുള്ള നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകാന്‍ അനുവദിക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം.
ഈ രീതിയില്‍ സമരം തുടര്‍ന്നാല്‍ കെ എസ് ടി പി റോഡ് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥ സംജാതമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോറികള്‍ തടഞ്ഞുവെങ്കിലും ആര്‍ക്കുമെതിരെ കെ എസ് ടി പി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment