പടന്ന: സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഈ രംഗം ഫേസ് ബുക്കില്‍ പ്രചരിപ്പിച്ചു. സംഭവത്തില്‍ രണ്ട് വകുപ്പുകള്‍ പ്രകാരം ഏഴ് പേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.
പടന്നയിലെ സിയാദിന്റെ പരാതിയില്‍ പടന്നയിലെ സഫ്‌വാന്‍, അഷ്വാക്, ഷിയാസ്, കമറുദ്ദീന്‍, ലാലു,സലീം, ഖലീല്‍ എന്നിവര്‍ക്കെതിയരെയാണ് കേസ്. സിയാദിനെ മര്‍ദ്ദിച്ചതിനും ഈ രംഗം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സദാചാര വിരുദ്ധആരോപണം ഉന്നയിച്ച് സിയാദിനെ സംഘം വളഞ്ഞ് വെച്ച് മര്‍ദ്ദിച്ചത്.
തുടര്‍ന്ന് മര്‍ദ്ദനരംഗം സംഘം ചിത്രീകരിക്കുകയും ഫേസ്ബുക്കിലിടുകയും ചെയ്തു. ഇത് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് സിയാദ് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്.
അതിനിടെ യുവാവിനെ മര്‍ദ്ദിക്കുന്ന രംഗം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment