ഉദുമ: കടലാക്രമണം രൂക്ഷമായ കൊപ്പല്‍, കാവ്വല്‍ തീര പ്രാദേശത്ത് ് കടല്‍ ഭിത്തികള്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം സിപിഐ എം നേതൃത്വത്തില്‍ ഉദുമ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉദുമ ലോക്കല്‍ സെക്രട്ടറി കെ സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, ടി കെ അഹമ്മദ്ഷാഫി എന്നിവര്‍ സംസാരിച്ചു. കെ ആര്‍ രമേശന്‍ സ്വാഗതം പറഞ്ഞു.
കടല്‍ ഭിത്തിയില്ലൊത്തതിനാല്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ നൂറു മീറ്റര്‍ കര കടലടുത്തു. തെങ്ങ് ഉല്‍പെട നൂറുകണക്കിന് മരങ്ങള്‍ കടപുഴകി. ശക്തമായ തിരമാലയില്‍ കൊപ്പല്‍ ബീച്ച്-ജന്മകടപ്പുറം റോഡ് പൂര്‍ണമായി തകര്‍ന്ന് ഈ പ്രാദേശത്തേക്കുള്ള വാഹന ഗതാഗതം തടസപ്പെട്ടു. നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്. അതിനാല്‍ വീട്ടുകാര്‍ ഭീതിയോടെയാണ് കഴിയുന്നത്.

ജില്ലാ കളക്ടര്‍ ഉള്‍പെടുള്ള റവന്യൂ, ഫിഷറീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തരമായി കടല്‍ ഭിത്ത് നിര്‍മിക്കാനുള്ള നടപടികള്‍ നടത്തുമെന്ന് അറിയിച്ചുവെങ്കിലും ഇതുവരെ ഉണ്ടായില്ല. അതിനെതുടര്‍ന്നാണ് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്തിയത്. അടിയന്തരമായി കടല്‍ ഭിത്തി നിര്‍മിച്ചില്ലെങ്കില്‍ തുടര്‍പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിപിഐ എം മുന്നറിയിപ്പ് നല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment