Latest News

നിസ്‌കാരസമയത്തിന്റെ ചോദ്യത്തിന് മുന്നില്‍ കുഴങ്ങി; മകളെ വിവാഹം കഴിപ്പിച്ചു തരില്ലെന്ന് പിതാവ്

സൗദി അറേബ്യ: നിസ്‌കാര സമയം അറിയാത്തതിനാല്‍ വിവാഹാഭ്യര്‍ത്ഥന പെണ്‍കുട്ടിയുടെ പിതാവ് തള്ളി. സൗദിയിലാണ് സംഭവം.

പിതാവുമായി പോയ യുവാവാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ചോദ്യത്തിന് മുന്നില്‍ തലകുനിച്ചത്. തന്റെ ചോദ്യത്തിന് മറുപടി നല്‍കിയാല്‍ സ്ത്രീധനമോ മറ്റു ചെലവുകളോ ഇല്ലാതെ മകളെ വിവാഹം കഴിപ്പിച്ചു തരാന്‍ തയ്യാറാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് ഇവരെ അറിയിച്ചു. ഐന്‍ ഹൈല്‍ അറബ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നിസ്‌കാരത്തിലേക്ക് തിരിയാത്ത ഒരാള്‍ക്ക് തന്റെ മകളെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്നും ആയതിനാല്‍ തന്റെ മകളെ വിവാഹം കഴിപ്പിച്ചു തരില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് അറിയിക്കുകയായിരുന്നു.
Keywords: Gulf News, Health News,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.