Latest News

ഗവ: കോളേജ് ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു.

വിദ്യാനഗര്‍: കാസര്‍കോട് ഗവ: കോളേജിന് മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി സി.ടി. അഹമ്മദലി എം.എല്‍.എ ആയിരുന്നപ്പോള്‍ അനുവദിച്ച ലൈബ്രറി കെട്ടിടം വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ഒരു കോടി എണ്‍പത്തിയഞ്ചു ലക്ഷം രൂപ ചെലവില്‍ പണിത ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഈ ലൈബ്രറി കെട്ടിടം കേരളത്തിലെ മികച്ച മറ്റു ലൈബ്രറി കെട്ടിടങ്ങളോട് കിടപിടിക്കുന്നതാണ്. വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍, റഫറന്‍സ് ഹാള്‍, റീഡിംഗ് രൂംസ് മുതലായവ ഈ ലൈബ്രറിയുടെ പ്രത്യേകതകളാണ്. രണ്ടു മാസം കൊണ്ട് പഴയ ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും ഷെല്‍ഫുകളും മറ്റും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാവുമെന്ന് പ്രിന്‍സിപ്പല്‍ ഡോ: അജയകുമാര്‍ പറഞ്ഞു.

പുസ്തക വായനകള്‍ക്കപ്പുറം ആധുനിക സാങ്കേതിക അറിവുകള്‍ നേടാനുള്ള കമ്പ്യൂട്ടര്‍ ലൈബ്രറികളും അതിനു സഹായിക്കുന്ന ഇന്‍ഫോര്‍മേഷന്‍ സെന്ററുകളും ഈ ലൈബ്രറിയില്‍ ഉണ്ടായിരിക്കണമെന്ന് ഉദ്ഘാടം ചെയ്തുകൊണ്ട് മത്രി പി.കെ അബ്ദുറബ്ബ് പ്രസ്താവിച്ചു.

മലയാളം എം.എ ആരംഭിക്കാനുള്ള നിവേദനങ്ങള്‍ക്ക് വളരെ അനുഭാവപൂര്‍വമായ സമീപനം മന്ത്രിയില്‍ നിന്നുണ്ടായി. ഈ പ്രശനം വളരെ ഗൗരവമായി കാണുമെന്നും, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഈ ആവശ്യം നിരന്തരമായി എന്നെ ഉണര്‍ത്താറുണ്ടെന്നും ഈ കോളേജിന്റെ കാര്യത്തില്‍ പൂര്‍വ വിദ്യാര്‍ഥി കൂടിയായ അദ്ദേഹം വളരെ താല്പര്യം കാണിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹമ്മദലി മുഖ്യാഥിതി ആയിരുന്നു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളദേവി, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുള്ള, ജില്ല കളക്ടര്‍ മുഹമദ് സഗീര്‍, എം.സി. ഖമറുദ്ദീന്‍, അര്‍ജുന്‍ തായലങ്ങാടി, അഡ്വ: എ.ജി. നായര്‍, ഓ.എസ്.എ പ്രസിഡന്റ് സി.എല്‍. ഹമീദ്, കുന്നില്‍ അബ്ദുള്ള, ഡോ: രാധാകൃഷ്ണ ബെല്ലൂര്‍, യൂണിയന്‍ ചെയര്‍മാന്‍ പി.കെ രാജേഷ്, ജോണി എ (ഓഫീസ് സൂപ്രണ്ട്), അഡ്വ: രാധാകൃഷ്ണ പെരുമ്പള (സി.പി.ഐ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രിന്‍സിപ്പല്‍ ഡോ: കെ.പി അജയകുമാര്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഡോ: രേമ നന്ദിയും പറഞ്ഞു.
ഡോ: എന്‍. മഹാലിംഗം തയ്യാറാക്കിയ മഹാത്മാ ഗാന്ധിജിയുടെ പത്തു വാള്യങ്ങള്‍ ഉള്ള ജീവചരിത്രം കോളേജ് ലൈബ്രറിക്ക് സംഭാവന ചെയ്തു. ശക്തി ഫിനാന്‍സ് മാനേജര്‍ എം.ആര്‍ സതീഷ് മേനോന്‍ പുസ്തകങ്ങള്‍ ചടങ്ങില്‍ വെച്ച് പ്രിന്‍സിപ്പലിനെ ഏല്‍പിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.