തളിപ്പറമ്പ: ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിച്ച യുവതിക്കെതിരെ ഭര്‍തൃസഹോദരന്റെ ഭാര്യ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു.
ശ്രീകണ്ഠാപുരം സ്വദേശിനി പൂവംകുളത്ത് ഫാത്തിമ നിഷിദയാണ് ശ്രീകണ്ഠാപുരം പഴയങ്ങാടിയിലെ അമ്മാങ്കുന്നുമ്മല്‍ ഹൗസില്‍ എ.കെ. നജ്മ (21) ക്കെതിരെയും മററ് ആറു പേര്‍ക്കെതിരെയും ആണ് തളിപ്പറമ്പ കോടതിയില്‍ ഹരജി നല്‍കിയത്. അഡ്വ. നിക്കോളാസ് ജോസഫ് മുഖേനയാണ് ഫാത്തിമ നിഷിദ കോടതിയെ സമീപിച്ച്ത്.
നജ്മയ്ക്ക് പുറമെ അവരുടെ മാതാവ് ഫാത്തിമ (43), പിതാവ് പി.പി. അയൂബ്, ബന്ധുക്കളായ എ.കെ. ഇസ്മായീല്‍ (31), ഖദീജ (55), എ.കെ. ഫാത്തിമ (35), ഇബ്രാഹിം എന്നിവരാണ് മററു പ്രതികള്‍. പരാതിക്കാരിയായ നിഷാദയുടെ ഭര്‍തൃസഹോദരന്‍ നാസര്‍ ഒന്നാം പ്രതി നജ്മയുടെ ഭര്‍ത്താവാണ്.

2013 ഡിസംബറില്‍ ഭര്‍തൃവീട്ടുകാരുമായി തെററിപ്പിരിഞ്ഞ് നജ്മ വീടു വിട്ടിറങ്ങിയെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. തുടര്‍ന്ന് ശ്രീകണ്ഠാപുരം പോലീസില്‍ നജ്മ ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കി. ഈ പരാതിയില്‍ ഭര്‍ത്താവ് നാസറും സഹോദര ഭാര്യ ഫാത്തിമ നിഷിദക്കും അവിഹിത ബന്ധമുണ്ടെ് നജ്മ ആരോപിച്ചിരുന്നുവത്രെ.
ചെറിയൊരു സൗന്ദര്യപിണക്കത്തിന്റെ പേരില്‍ കളവായ ആരോപണം ഉന്നയിച്ച് പൊതുസമൂഹത്തില്‍ തനിക്ക് മാനഹാനി ഉണ്ടാക്കിയെന്ന് കാണിച്ചാണ് ഫാത്തിമ നിഷിദ ഹരജി സമര്‍പ്പിച്ചത്.
Keywords: Kannur, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment