മലപ്പുറം: അസം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട നിലയില്‍. അസം ചിരങ്ക് ജില്ലയിലെ ദലിഗാവ് വിന്‍സാനിപൂര്‍ സ്വദേശി നീലു ബര്‍മന്റെ മകന്‍ ഒപ്പു ബര്‍മന്‍ (20) ആണ് മലപ്പുറം മുണ്ടുപറമ്പ് യതീംഖാന റോഡിലെ ചുണ്ടാട്ടില്‍തൊടിയിലെ പറമ്പില്‍ ചൊവ്വാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നിര്‍മാണ തൊഴിലാളിയാണ്.
മൃതദേഹത്തിന് ഏഴു ദിവസത്തോളം പഴക്കമുണ്ട്. കഴുത്ത് വേര്‍പ്പെട്ട നിലയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ ഒരു ഭാഗം കത്തിക്കരിഞ്ഞിട്ടുണ്ട്. പണത്തിനു വേണ്ടി സുഹൃത്ത് തന്നെ കൊലപാതകം നടത്തി എന്നാണ് പൊലീസ് നിഗമനം. പ്രതിയെ കുറിച്ച് പൊലീസിനു സൂചന ലഭിച്ചു.
കഴിഞ്ഞ 16ന് ഒപ്പു ബര്‍മനെയും കൂടെ താമസിക്കുന്ന ദലിഗാവ് മന്ദിപ്പൂര്‍ സ്വദേശി ഹരിലാല്‍ ബര്‍മനെയും മുണ്ടുപറമ്പ് ഗവ. കോളജിനടുത്തുള്ള താമസസ്ഥലത്ത് നിന്നും കാണാതായിരുന്നു. ഒപ്പുവിനെ കാണാനില്ലെന്ന് കാണിച്ച് തിരുന്നാവായയില്‍ നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്യുന്ന സഹോദരന്‍ സ്വയന്ത് 17ന് മലപ്പുറം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

16നു രാത്രി എട്ടരയ്ക്കും പത്തിനും ഇടയില്‍ മുണ്ടുപറമ്പിലെ ആളൊഴിഞ്ഞ പറമ്പില്‍ വച്ച് കൊലപാതകം നടന്നുവെന്നാണ് പൊലീസ് കരുതുന്നത്. പ്രതി നാട്ടിലേക്ക് കടന്നെന്ന് പൊലീസ് പറഞ്ഞു.
ഒപ്പുവിന്റെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു അസമി തൊഴിലാളിയാണ് വസ്ത്രം നോക്കി മൃതദേഹം തിരിച്ചറിഞ്ഞത്. തൃശൂരില്‍നിന്നുള്ള ഫൊറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവ സംഭവ സ്ഥലത്തെത്തി.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ തിരുവനന്തപുരം ഫൊറന്‍സിക് വിഭാഗത്തിലേക്ക് അയയ്ക്കും.

അതേസമയം മലപ്പുറം ഡിവൈഎസ്പി എസ്. അഭിലാഷിന്റെ നിര്‍ദേശപ്രകാരം സിഐ ആര്‍. അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ തേടി അസമിലേക്ക് തിരിച്ചേക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment