ദുബൈ: എറൗണ്ട് മേല്‍പറമ്പ് ഫേസ്ബുക്ക് കൂട്ടായ്മയുടെ ബാനറില്‍ യു.എ.ഇയിലുള്ള മേല്‍പറമ്പ് നിവാസികളുടെ ഒത്തു കൂടല്‍ 'മേല്‍പറമ്പ് സംഗമം സീസണ്‍-2' വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ദുബൈ സബീല്‍ പാര്‍ക്കില്‍ നടക്കും.
ബാല്യകാല സുഹൃത്തുക്കളേയും, സഹപാഠികളെയും പരസ്പരം കാണാനും സംവദിക്കാനും, ഗൃഹാ തുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ അയവിറക്കാനും പ്രവാസ മണ്ണില്‍ ആനന്ദത്തിന്റെയും വിനോദത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഈ ഒത്തുകൂടല്‍. കുട്ടികള്‍ക്കും, കുടുംബിനികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി വിവിധ വിനോദ-കായിക-വിജ്ഞാന മത്സരങ്ങള്‍ അരങ്ങേറും.
പരിപാടിയുടെ ലോഗോ പ്രകാശനം ദുബൈയില്‍ നടന്ന ചടങ്ങില്‍ ദുബൈ-മേല്‍പറമ്പ് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എം.എ. മുഹമ്മദ് കുഞ്ഞി, എമ്പറര്‍ ഷിപ്പിംഗ് എം.ഡി. മുഹമ്മദ് കുഞ്ഞി ഖാദിരിക്ക് നല്‍കി പ്രകാശനം ചെയ്തു.
സി.ബി. അബ്ദുല്‍ അസീസ്, അഷ്‌റഫ് ബോസ്, ടി.ആര്‍. ഹനീഫ, റഊഫ് കെ.ജി.എന്‍, നിയാസ് ചേടിക്കമ്പനി, സി.ബി. അമീര്‍, സാബിര്‍ വളപ്പില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment