കൊച്ചി: ഐ.പി.എല്‍ ഒത്തുകളിവിവാദത്തില്‍ പെട്ട് തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ക്രിക്കറ്റ് താരം ശ്രീശാന്തിനെ അവിടെവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് സഹോദരി ഭര്‍ത്താവ് മധു ബാലകൃഷ്ണന്‍. ജയിലിലെ ഒരു ഗുണ്ടയാണ് ആയുധം ഉപയോഗിച്ച് കുത്താന്‍ ശ്രമിച്ചതെന്ന് ശ്രീശാന്ത് പറഞ്ഞതായി മധു ബാലകൃഷ്ണന്‍ പറഞ്ഞു
വാതിലിന്റെ സാക്ഷയ്ക്ക് മൂര്‍ച്ചകൂട്ടിയുണ്ടാക്കിയ ആയുധം ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയത്. ഈ വിവരം ജയില്‍ അധികൃതരെ അറിയിച്ചിരുന്നു. അതിനെ തുടര്‍ന്ന് ശ്രീശാന്തിനെ സെല്‍ മാറ്റി. മറ്റ് നടപടി എന്തെങ്കിലും ഉണ്ടായോ എന്ന് അറിയില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐ.പി.എല്‍ കേസ് കഴിഞ്ഞ ദിവസം പരിഗണിച്ച കോടതി ശ്രീശാന്തിനെതിരെ എന്തെങ്കിലും തെളിവുണ്ടോ എന്ന് ചോദിച്ചിരുന്നു. കേസിലെ വിധി വരട്ടെ അതിന് ശേഷം എല്ലാ കാര്യങ്ങളും തുറന്നുപറയാം എന്ന നിലപാടിലായിരുന്നു ശ്രീശാന്ത്.

No comments:
Post a Comment