ബേക്കല്‍: മംഗളൂരു- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിനു നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞു. വ്യാഴാഴ്ച വൈകിട്ട് 6.15 ഓടെ ബേക്കല്‍ പള്ളിക്കര സ്‌റ്റേഷനു സമീപം ട്രെയിന്‍ എത്തുന്നതിനു മുമ്പാണ് സംഭവം. ട്രെയിന്‍ പള്ളിക്കര മേല്‍പ്പാലത്തിന് താഴെ എത്തിയപ്പോള്‍ പാലത്തിനു മുകളില്‍നിന്നാണ് കല്ലേറുണ്ടായത്.
മൂന്ന് വലിയ കല്ലുകള്‍ ട്രെയിന്‍ ബോഗികള്‍ക്കു മീതെ വീഴുകയായിരുന്നു. ട്രെയിനിന്റെ വാതിലിനോടു ചേര്‍ന്ന് യാത്രക്കാര്‍ നിന്നിരുന്നെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. യാത്രക്കാര്‍ പൊലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ട്രെയില്‍ ബേക്കല്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ റയില്‍വേ അധികൃതര്‍ പരിശോധന നടത്തി.

No comments:
Post a Comment