Latest News

സീരിയല്‍ നടന്‍ ശരത് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: സീരിയല്‍ നടന്‍ പാരിപ്പള്ളി കിഴക്കനേലയില്‍ ശശി മന്ദിരത്തില്‍ ശരത്കുമാര്‍ (23) വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ കൊട്ടിയം മയിലക്കാട് വച്ചായിരുന്നു അപകടം.

ശരത് കുമാര്‍ സഞ്ചരിച്ച ബൈക്ക് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ടിപ്പര്‍ ഡ്രൈവര്‍, ശരത്തിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു. സീരിയല്‍ ഷൂട്ടിംഗിനായി കൊല്ലത്തേയ്ക്കു പോവുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാജസേനന്റെ കൃഷ്ണകൃപാസാഗരത്തിലൂടെയാണ് ശരത് അഭിനയരംഗത്തെത്തിയത്.

ഏഷ്യാനെറ്റിലെ ‘ഓട്ടോഗ്രാഫ്’ എന്ന സീരിയലാണ് ശരതിനെ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനാക്കിയത്. ഇപ്പോള്‍ സംപ്രേഷണം നടക്കുന്ന ‘ചന്ദനമഴ’യിലും ‘സരയൂ’വിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഫൈവ് ഫിംഗേഴ്‌സിലെ രാഹുലാണ് ശരത്തിന്റെ ഏറ്റവും ശക്തമായ കഥാപാത്രം. ശശികുമാര്‍തങ്കച്ചി ദമ്പതികളുടെ മൂത്ത മകനാണ് ശരത്കുമാര്‍. അനുജന്‍:ശ്രീകുമാര്‍.


Keywords: Kannur, Kerala, Murder, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.