കൊച്ചി: നെടുമ്പാശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. രാവിലെ 9.20 ഓടെയായിരുന്നു അപകടം. വിമാനത്തില്‍ 161 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍പെട്ട വിമാനം അറ്റകുറ്റ പണികള്‍ക്കായി മാറ്റിയിരിക്കുകയാണ്. ഈ വിമാനത്തിന്റെ അടുത്ത സര്‍വീസ് ഷാര്‍ജയിലേക്കാണ്. അപകടമുണ്ടായ സാഹചര്യത്തില്‍ വിമാനത്തിന്റെ ഷാര്‍ജ സര്‍വീസ് വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല, മുംബൈയില്‍ നിന്ന് വിമാനത്തിന്റെ ടയര്‍ എത്തുകയും വേണം.

No comments:
Post a Comment