ഷാര്‍ജ: അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗവില്‍നിന്ന് തീ പടര്‍ന്ന് കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി സ്വദേശി അബ്ദുള്‍ സലാമാണ് (45) ഗുരുതരമായി പൊള്ളലേറ്റതിനെത്തുടര്‍ന്ന് കുവൈത്തി ആസ്പത്രിയില്‍ മരിച്ചത്.
15 വര്‍ഷമായി ഷാര്‍ജയില്‍ ജോലിചെയ്തിരുന്ന അബ്ദുള്‍സലാം വിസ റദ്ദാക്കി നാട്ടിലേക്ക് പോയതിനുശേഷംവീണ്ടും വിസിറ്റിങ് വിസയില്‍ എത്തിയതായിരുന്നു. രണ്ടാഴ്ചയോളം ആസ്പത്രിയില്‍ കിടന്നതിനുശേഷമാണ് ചൊവ്വാഴ്ച മരിച്ചത്.
പരേതരായ മുഹമ്മദ് മാട്ടുമ്മല്‍, മറിയം എന്നിവരുടെ മകനാണ്. ഭാര്യ: മയമൂനത്ത്, മക്കള്‍: ശാലിമ, ബിലാല്‍, ലിബ മെഹ്‌റിന്‍ . സഹോദരങ്ങള്‍: മുഹമ്മദ്, മൊയ്തീന്‍, പരേതനായ ഇബ്രാഹിം, മുസ്തഫ.
പരേതരായ മുഹമ്മദ് മാട്ടുമ്മല്‍, മറിയം എന്നിവരുടെ മകനാണ്. ഭാര്യ: മയമൂനത്ത്, മക്കള്‍: ശാലിമ, ബിലാല്‍, ലിബ മെഹ്‌റിന്‍ . സഹോദരങ്ങള്‍: മുഹമ്മദ്, മൊയ്തീന്‍, പരേതനായ ഇബ്രാഹിം, മുസ്തഫ.
Keywords: Gulf News, Kannur, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment