Latest News

റാബിതത്തുല്‍ ആലം അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ ഡോ. സലീം നദ്‌വി വളിയമ്പ്ര പങ്കെടുക്കും

കാസര്‍കോട്: മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകമുസ്ലീം പണ്ഡിത വേദിയായ റാബിതത്തുല്‍ ആലമില്‍ ഇസ്ലാമി ( എംഡബ്ലിയുഎല്‍ ) ഫെബ്രുവരി 22 മുതല്‍ നാല് ദിവസങ്ങളിലായി മക്കയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ പ്രമുഖ ഇസ്ലാമിക ചിന്തകനും പ്രഭാഷകനുമായ ഡോ. മുഹമ്മദ് സലീം നദ്‌വി വളിയമ്പ്ര പങ്കെടുക്കും. 

ഭീകരവാദത്തിനെതിരെ എന്ന തലക്കെട്ടില്‍ നാല്ദിവസങ്ങളിലായി നടക്കുന്ന വിവിധ ചര്‍ച്ചാസെഷനുകളില്‍ സമാധാനത്തിലധിഷ്ടിതമായ ലോകക്രമം രൂപപെടുത്തുന്നതിന്റെ വിവിധ വിഷയങ്ങള്‍ പ്രമാണവിധേയമായി ചര്‍ച്ച ചെയ്യും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി മുന്നോറോളം രാഷ്ട്രങ്ങളിലെ പണ്ഡിതന്മാരും ചിന്തകന്മാരും സംബന്ധിക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പ്രബന്ധമവതരിപ്പിക്കും. 

സൗദി ഭരണാധികാരി സല്‍മാനുബ്‌നു അബ്ദുല്‍ അസീസിന്റെ മേല്‍നോട്ടത്തിലാണ് ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഡോ സലീം നദ് വിയെ റാബിത്തത്തുല്‍ ആലമിന്റെ സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെടുന്നത്. 

ബഹുഭാഷാ പണ്ഡിതനും ഖുര്‍ആന്‍ ഹദീസ് ഗവേഷകനുമായ സലീം നദ്‌വി കാസര്‍കോട് എംഐസി അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളേജ് സീനിയര്‍ പ്രൊഫസറും ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സക്ൂള്‍ പ്രിന്‍സിപ്പാളുമാണ് . 

ചെര്‍ക്കള ജുമാമസ്ജിദ് ഖതീബ്, ഥാബാ നോളജ് ആന്റ് റിസര്‍ച്ച്പാര്‍ക്ക് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു. ഫോറം ഫോര്‍ ഇന്റര്‍ നാഷണല്‍ മോഡറേഷന്‍. വേള്‍ഡ് ഫോറം ഫോര്‍ അറബിക്ക് ലിറ്ററേച്ചര്‍. ഇന്റര്‍നാഷണല്‍ മുസ്ലീം സ്‌കോളേഴ്‌സ് യൂണിയന്‍ തുടങ്ങിയ രാഷ്ട്ര വേദികളില്‍ അംഗമാണ നദ്‌വി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.