ആലപ്പുഴ: പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കാന്‍ ധാരണ. കേന്ദ്ര നേതാക്കള്‍ നടത്തിയ കൂടിയാലോചനയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
സംസ്ഥാന സമ്മേളനം തുടങ്ങിയപ്പോള്‍ തന്നെ പുതിയ സെക്രട്ടറിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. വെളളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി പ്രകാശ് കാരാട്ട് ഉള്‍പ്പടെയുള്ള പിബി അംഗങ്ങള്‍ നടത്തിയ അനൗദ്യോഗിക ചര്‍ച്ചകളിലാണ് കോടിയേരിയെ സെക്രട്ടറിയാക്കാന്‍ ധാരണയായത്.
പിണറായി വിജയന്‍ ഉള്‍പ്പടെ സംസ്ഥാനത്തുനിന്നുള്ള പിബി അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തതായാണ് സൂചന. ഏറെക്കാലമായി സിപിഎമ്മിന്റെ പുതിയ സെക്രട്ടറിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലും മാധ്യമങ്ങളിലും സജീവമായിരുന്നു.
കോടിയേരിക്കൊപ്പം എം വി ഗോവിന്ദന്‍, എം എ ബേബി, ഇ പി ജയരാജന്‍ എന്നിവരുടെ പേരുകളും പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഏറെക്കാലമായി പിബി അംഗമായി തുടരുന്ന കോടിയേരി സെക്രട്ടറിയാകുന്നതിനാണ് കേന്ദ്രനേതൃത്വത്തിന്റെ താല്‍പര്യം. ഇക്കാര്യത്തില്‍ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കും അനുകൂല നിലപാടാണ് ഉണ്ടായിരുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment