Latest News

ബോവിക്കാനം അക്രമം: 15 ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍.

ബോവിക്കാനം: ആരാധനാലയത്തിന് കല്ലെറിയുകയും വ്യാപാര സ്ഥാപനങ്ങള്‍ അക്രമിക്കുകയും ചെയ്ത കേസില്‍ 15 ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. [www.malabarflash.com]

 കുണ്ടടുക്കത്തെ ഗംഗാധരന്‍(47) കൊടവഞ്ചിയിലെ പ്രകാശ്(30), കോട്ടൂരിലെ(22), ചിപ്പിക്കയയിലെ നാഗേഷ്(30), അനീഷ് കുമാര്‍(30), കൊടവഞ്ചി മണികണ്ഠന്‍(39), കുണ്ടാര്‍ സ്വദേശികളായ കീര്‍ത്തി പ്രസാദ്(25), ലതീഷ്(25), വിനയകുമാര്‍(26), യശ്വന്ത്(21), യോഗീഷ്(21), നിധീഷ്(23) അമ്മംങ്കോട്ടെ നിഖില്‍(25) എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്. 

ആദൂര്‍ ഇന്‍സ്‌പെക്ടര്‍ എ.സതീഷ് കുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്യതത്. കാസര്‍കോട് ഫിബ്രവരി ഒന്നിന് നടന്ന ആര്‍.എസ്.എസിന്റെ വിജയശക്തി സംഗമത്തില്‍ പങ്കെടുത്ത് തിരിച്ചുപോകുന്നവരാണ് ബോവിക്കാനത്ത് അക്രമം നടത്തിയത്.  [www.malabarflash.com]

ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പങ്കെടുത്ത വാഹനങ്ങള്‍ക്ക് നേരെ പൊവ്വലിലും ബോവിക്കാനത്തും കല്ലേറ് നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ബോവിക്കാനത്ത് അക്രമം നടന്നത്. അക്രമത്തില്‍ 200 ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ പേരില്‍ ആദൂര്‍ പോലീസ് കേസെടുത്തിരുന്നു. മറ്റ് പ്രതികള്‍ക്കുവേണ്ടിയും തിരച്ചില്‍ ശക്തിപ്പെടുത്തിയതായി സി.ഐ.സതീഷ് കുമാര്‍ പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.