ദേളി: നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ പേരില്‍ ജാമിഅ സഅദിയ്യ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രത്യേക അനുസ്മരണ- ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനാ സമ്മേളനം മാര്‍ച്ച് 29ന് വിപുലമായ പരിപാടികളോടെ നടത്താന്‍ പ്രസിഡന്റ് കുമ്പോല്‍ സയ്യിദ് കെ എസ്.ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സഅദിയ്യ സെക്രട്ടേറിയറ്റിന്റെയും സ്ഥാപനബന്ധുക്കളുടെയും പ്രത്യേക യോഗം തീരുമാനിച്ചു.
പ്രസ്തുത പരിപാടിയുടെ സ്വാഗതസംഘ രൂപവത്കരണ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 25 ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് സഅദിയ്യയില്‍ നടക്കും.
വര്‍ക്കിംഗ് സെക്രട്ടറി എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ നിബ്രാസുല്‍ ഉലമ എ.കെ.അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി.
സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, കെ.കെ. ഹുസൈന്‍ ബാഖവി, ഉബൈദുല്ലാഹി സഅദി നദ്‌വി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എന്‍.എ അബൂബക്കര്‍ ഹാജി, മുല്ലച്ചേരി അബ്ദുല്‍റഹ്മാന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ അസീസ് സഅദി കൊട്ടില, സിദ്ദീഖ് സിദ്ദീഖി, സി.കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, ചിയ്യൂര്‍ അബ്ദുല്ല സഅദി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല ഹാജി കളനാട്, ശറഫുദ്ദീന്‍ സഅദി, അബ്ദുറഹ്മാന്‍ കല്ലായി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
കെ.പി. ഹുസൈന്‍ സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment