തളങ്കര: ബ്ലൈസ് തളങ്കര സംഘടിപ്പിച്ച ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ബ്ലൈസ് ഷൂട്ടേര്‍സിനെ ഫൈനലില്‍ പരാജയപ്പെടുത്തി ബ്ലൈസ് ബ്ലാസ്‌റ്റേര്‍സ് ജേതാക്കളായി.
തളങ്കരയിലെ കാസര്‍കോട് മുനിസിപ്പല്‍ മിനി സ്‌റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസ്സോസിയേഷന്‍ പ്രസിഡന്റും കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാനും ബ്ലൈസ് തളങ്കരയുടെ ഉപദേശക സമിതി ചെയര്‍മാനുമായ ടി.ഇ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
പഴയ കാല ഫുട്‌ബോള്‍ താരങ്ങളായ ഇല്ല്യാസ് എ.റഹ്മാന്‍, അബു കാസര്‍കോട്, ടി.എ.ശാഫി, ഹാരിസ് തായലങ്ങാടി എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.
ടാസ്സ് തളങ്കരയും വാസ്സ് പടിഞ്ഞാറും തമ്മിലുള്ള പ്രദര്‍ശന മല്‍സരവും അരങ്ങേറി. നൗഫല്‍ തായല്‍, സിദ്ദീഖ് ചക്കര, സുബൈര്‍ യു.എ, ഷുഹൈല്‍, തൗജീല്‍, അന്തായി, ത്വല്‍ഹത്ത്, ഹാരിസ് തുടങ്ങിയവര്‍ ടൂര്‍ണ്ണമെന്റിന് നേതൃത്വം നല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment