Latest News

പണ്ഡിത തറവാട്ടിലെ കുലപതി എം എ ഉസ്താദിന് മുസ്ലിം കൈരളി വിട ചൊല്ലി



ദേളി: [www.malabarflash.com] പതിനായിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി പണ്ഡിത ജ്യോതിസ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ക്ക് താന്‍ പടുത്തുയര്‍ത്തിയ ജാമിഅ സഅദിയ്യ ക്യാമ്പസില്‍ അന്ത്യനിദ്ര.

മുക്കാല്‍ നൂറ്റാണ്ടുകാലം സമുദായത്തെ മുന്നില്‍ നിന്നു നയിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് നൂറുല്‍ ഉലമ എം.എ ഉസ്താദിന്റെ ഭൗതിക ശരീരം സഅദിയ്യ മസ്ജിദിനു സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഖബറടക്കി.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അന്ത്യകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കി. ചൊവ്വാഴ്ച രാത്രി അന്തരിച്ച നൂറുല്‍ ഉലമയുടെ ഭൗതിക ശരീരം തൃക്കരിപ്പൂരിലെ വസതിയില്‍ നിന്നും കുളിപ്പിച്ച ശേഷം മെട്ടമ്മല്‍ മസ്ജിദിനു സമീപം മയ്യിത്ത് നിസ്‌കാരം നടന്നു. സമസ്ത വൈസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കി.


തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ താന്‍ നട്ടുവളര്‍ത്തിയ ദേളി സഅദിയ്യയിലേക്ക്. അപ്പോഴേക്കും പ്രിയ നേതാവിന്റെ മുഖം അവസാനമായി ഒരു നോക്കു കാണുന്നതിന് ആയിരങ്ങള്‍ സഅദാബാദിലെത്തിയിരുന്നു. ഒരുമണിക്കൂര്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം 11 മണിക്ക് മയ്യിത്ത് നിസ്‌കാരം തുടങ്ങി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആദ്യ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് കുമ്പോ കെ.എസ്. ആറ്റക്കോയ തങ്ങള്‍, ചിത്താരി ഹംസ മുസ്‌ലിയാര്‍, എം. അലിക്കുഞ്ഞി മുസ്ലിയാര്‍, അത്വാവുല്ലാ തങ്ങള്‍ ഉദ്യാവരം, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സി മുഹമ്മദ് ഫൈസി, ലത്വീഫ് സഅദി പഴശ്ശി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 20 ഓളം തവണകളായി നടന്ന നിസ്‌കാരത്തില്‍ പതിനായിരത്തിലേറെ പേര്‍ പങ്കുകൊണ്ടു.


12മണിയോടെ അന്ത്യനിദ്രക്കായി ഖബര്‍സ്ഥാനിലേക്ക്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. തൃക്കരിപ്പൂരിലും സഅദിയ്യയിലുമായി രാഷ്ട്രീയ - സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്ദര്‍ശിച്ചു.

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റശീദലി ശിഹാബ് തങ്ങള്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍,), കെ. കുഞ്ഞിരാമന്‍ (ഉദുമ), ചെര്‍ക്കളം അബ്ദുല്ല, എ.ജി.സി. ബശീര്‍, പി.കെ ഫൈസല്‍, സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹമ്മദലി, എം.സി. ഖമറുദ്ദീന്‍, വി.കെ. അബ്ദുല്‍ ഖാദിര്‍ മൗലവി തുടങ്ങിയവര്‍ വസതിയിലും സഅദിയ്യയിലുമെത്തി അനുശോചിച്ചു.


അന്ത്യകര്‍മങ്ങളില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഖലീല്‍ ബുഖാരി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് അബ്ദുര്‍ റസാഖ് സഖാഫി, എന്‍. അലി അബ്ദുല്ല, മുഹമ്മദ് പറവൂര്‍, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് അശ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, എ.കെ അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം, മന്‍സൂര്‍ ഹാജി ചെന്നൈ, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.


അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ജില്ല കണ്ട അത്യപൂര്‍വമായ ജനസഞ്ചയമാണ് തൃക്കരിപ്പൂരിലും സഅദിയ്യയിലും എത്തിച്ചേര്‍ന്നത്. യു.എ.ഇ. മതകാര്യ ഉപദേഷ്ടാവ് അലിയ്യുല്‍ ഹാശ്മി, ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് എന്നിവര്‍ അനുശോചന സന്ദേശമയച്ചു.





Keywords: MA USTHAD, KASARAGOD, SA-ADIAY, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.