പഴയങ്ങാടി: പഴയങ്ങാടി താരാപുരത്തു ഭാര്യയെ തലയ്ക്കടിയേറ്റു മരിച്ച നിലയിലും ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും കണെ്ടത്തി. താരാപുരം ദുര്‍ഗാംബിക ക്ഷേത്രത്തിനു സമീപം പാതിരപ്പറമ്പില്‍ വിജിയെയാണു (35) തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണെ്ടത്തിയത്. ഭര്‍ത്താവ് കെ.പി. മിനീഷി (40) നെ സമീപത്തു തൂങ്ങി മരിച്ച നിലയിലാണു കണെ്ടത്തിയത്.
വീടിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സമീപത്തു ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ഷെഡിന്റെ വാതില്‍ തുറക്കാത്തതിനാല്‍ സമീപവാസികള്‍ എത്തിയപ്പോഴാണു ദമ്പതികളെ മരിച്ച നിലയില്‍ കണെ്ടത്തിയത്. മക്കളായ ആകാശും അമീഷയും സമീപത്തെ ബന്ധുവീടുകളിലാണു ചൊവ്വാഴ്ച കിടന്നിരുന്നത്. രാത്രിയില്‍ ഇവിടെനിന്നും ഒച്ചപ്പാടുകള്‍ കേട്ടതായി സമീപവാസികള്‍ പോലീസിനു മൊഴി നല്കിയിട്ടുണ്ട്.
പഴയങ്ങാടിയിലെ ഷണ്‍മുഖന്‍-ചന്ദ്രിക ദമ്പതികളുടെ മകളാണു മരിച്ച വിജി. കെ.പി. രാഘവന്‍-പ്രഭാവതി ദമ്പതികളുടെ മകനായ മിനീഷ് പഴയങ്ങാടിയിലെ വെല്‍ഡിംഗ് തൊഴിലാളിയാണ്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment