17 അംഗ ഭരണസമിതിയില്‍ മുസ്ലിം ലീഗിന് ഒരു സ്വതന്ത്രന്റെതടക്കം ഒന്‍പത് അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ്സിന് ആറംഗങ്ങളാണ് പഞ്ചായത്ത് സമിതിയിലുള്ളത്. രണ്ട് സിപിഎം അംഗങ്ങള്‍ അവിശ്വാസത്തില്‍ പങ്കെടുത്തില്ല.
അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയ ഒമ്പത് പേരുടെയും അംഗത്വം മുസ്ലിം ലീഗ് സസ്‌പെന്‍ഡു ചെയ്തു. മുസ്ലിം ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റിയും പിരിച്ചുവിട്ടിട്ടുണ്ട്.
ഗ്രാമപ്പഞ്ചായത്തുപ്രസിഡന്റ് വി.ടി.ഫൗസിയയ്‌ക്കെതിരെ കഴിഞ്ഞ മൂന്നിനാണ് അവിശ്വാസ നോട്ടീസ് നല്‍കിയത്. ഐ.സി.ഡി.എസ്.സൂപ്പര്‍വൈസറെ സ്ഥലംമാറ്റിയതിലും ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുകൂടെ റോഡിന് അനുവാദം നല്‍കിയതിലും പ്രസിഡന്റ് വേണ്ടത്ര കൂടിയാലോചനനടത്തിയില്ലെന്ന് ആരോപിച്ചാണ് ലീഗ് അവിശ്വാസത്തിനു നോട്ടീസ് നല്‍കിയത്. കുടുംബശ്രീ സി.ഡി.എസ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും ലീഗ് കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ അകലാന്‍ കാരണമായി.
അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസ്സിനെ അനുകൂലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment