ലോണവാല: [www.malabarflash.com]ഏഴുവയസുകാരിയെ കഴുത്തറുത്തുകൊന്ന നിലയില്‍ കണ്ടെത്തിയ മഹാരാഷ്ട്രയിലെ ലോണവാലയില്‍ പ്രതിഷേധം ശക്തം. വിവാഹച്ചടങ്ങിനെത്തിയ കാഴ്ചശക്തി കുറഞ്ഞ പെണ്‍കുട്ടിയെയാണ് കാണാതായി രണ്ടു ദിവസത്തിന് ശേഷം ചടങ്ങുനടന്ന റിസോട്ടിന്റെ ടെറസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോട്ട്.
വിവാഹ ചടങ്ങിന്റെ വീഡിയോ പരിശോധിച്ച് പോലീസ് കൂടുതല്‍ പേരെ ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ച നാട്ടുകാര്‍ സംഭവം നടന്ന കുമാര്‍ റിസോട്ട് ആക്രമിച്ചിരുന്നു.
ഞായറാഴ്ച വൈകിട്ടുനടന്ന ബന്ധുവിന്റെ വിവാഹ സല്‍ക്കാര ചടങ്ങിനാണ് രണ്ടാംക്ലാസുകാരി മാതാപിതാക്കള്‍ക്കൊപ്പം എത്തിയത്. ചടങ്ങിനിടെ ഒമ്പതുമണിയോടെയാണ് കുട്ടിയെ കാണാതായത്. ഉടന്‍ തന്നെ പോലീസിനെ അറിയിച്ചു.
രണ്ടു ദിവസങ്ങള്‍ക്കു ശേഷം ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാര്‍പ്പെറ്റില്‍ പൊതിഞ്ഞ നിലയില്‍ ടെറസിന് മുകളിലെ സോളാര്‍ പാനലിനിടയിലായിരുന്നു മൃതദേഹം.
കുട്ടിയുടെ ശരീരം നിറയെ മുറിവുകളുണ്ട്. ആഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ട്. കുട്ടി ലൈംഗികമായി പീഡിപ്പിച്ചതായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു.
പരാതി നല്‍കിയയുടന്‍ റിസോട്ട് അധികൃതരു പോലീസും ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ തന്റെ മകളുടെ ജീവന്‍ തിരിച്ചുകിട്ടുമായിരുന്നുവെന്ന് പിതാവ് പറഞ്ഞു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment