മടിക്കൈ: ഭാര്യയും മക്കളുമുള്ള യുവാവിനോടൊപ്പം ഫാഷന്‍ ഡിസൈനിങ്ങ് വിദ്യാര്‍ത്ഥിനി വീടുവിട്ടു. നീലേശ്വരത്തെ ഫാഷന്‍ ഡിസൈനിങ്ങ് സെന്ററില്‍ പഠിക്കുന്ന മടിക്കൈ സ്വദേശിനി കാവ്യയാണ് (19) മലപ്പച്ചേരിയിലെ രാജേന്ദ്രന്റെ കൂടെ ഒളിച്ചോടിയത്.
രാജേന്ദ്രന് ഭാര്യയും മക്കളുമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് കാവ്യയെ കാണാതായത്. ഇതേ തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും വീട്ടുകാര്‍ അന്വഷണം നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. പിന്നീടാണ് കാവ്യ രാജേന്ദ്രനോടൊപ്പം പോയതായി വ്യക്തമായത്.
ഇത് സംബന്ധിച്ച് കാവ്യയുടെ വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ഉര്‍ജ്ജിത മാക്കിയിട്ടുണ്ട്. അതേ സമയം കമിതാക്കള്‍ എവിടെ ഉണ്ടെന്നതിനെ സംബന്ധിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment