Latest News

ഹക്കീം വധം; പയ്യന്നൂരില്‍ ജനകീയപ്രക്ഷോഭം ആളിപ്പടര്‍ന്നു

പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ മമ്പലത്തെ അബ്ദുല്‍ ഹക്കീമിനെ കൊല ചെയ്ത് ഒരു വര്‍ഷം തികഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തപൊലീസ് നടപടിയില്‍ പയ്യന്നൂരില്‍ ജനകീയപ്രക്ഷോഭം ആളിപ്പടര്‍ന്നു. രാവിലെ പൊലീസ് സ്‌റ്റേഷനു മുന്നില്‍ ബിജെപി ശയനപ്രദക്ഷിണം നടത്തി പ്രതിഷേധത്തിനു തുടക്കമിട്ടു. വൈകിട്ട് പയ്യന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളും സംഘടനകളും ജനങ്ങളെ അണിനിരത്തി ആഭ്യന്തര വകുപ്പിനു താക്കീത് നല്‍കി സമരം ആളിപ്പടര്‍ത്തി.

പയ്യന്നൂരിലെ മുഴുവന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളും സന്നദ്ധസംഘടനകളും കൂട്ടായും വേര്‍പിരിഞ്ഞും നടത്തിയസമരം ജനപങ്കാളിത്തം കൊണ്ട് പയ്യന്നൂരില്‍ ചരിത്രസംഭവമാക്കി മാറ്റി. 

ബിജെപി പൊലീസ് സ്‌റ്റേഷനു മുന്നില്‍ നടത്തിയ ശയനപ്രദക്ഷിണം നിയോജകമണ്ഡലം പ്രസിഡന്റ് എം.പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. രാമദാസ്, സുരേഷ് കേളോത്ത്, കെ.വി. നാരായണന്‍, പനക്കീല്‍ ബാലകൃഷ്ണന്‍, ടി.വി. മോഹനന്‍, പുത്തലത്ത് കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സി. കൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള കര്‍മസമിതി പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് വരെ പ്രതിഷേധ മനുഷ്യച്ചങ്ങല തീര്‍ത്തു. ഹക്കീമിന്റെ മകന്‍ ഫാരിസ് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആദ്യകണ്ണി തീര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള, നഗരസഭാധ്യക്ഷ കെ.വി. ലളിത എന്നിവര്‍ കണ്ണിചേര്‍ന്നു. തുടര്‍ന്നു നടന്ന പൊതുയോഗം കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സി. കൃഷ്ണന്‍ എംഎല്‍എ, ടി.ഐ. മധുസൂദനന്‍, കെ. രാഘവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മാര്‍ച്ച് ഒന്നിനു മുന്‍പ് നഗരസഭയിലെ 10,000 വീടുകളില്‍ നിന്നും 4,000 സ്ഥാപനങ്ങളില്‍ നിന്നും ഒപ്പുശേഖരണം നടത്തി സര്‍ക്കാരിനു ഭീമഹര്‍ജി നല്‍കി തുടര്‍പ്രക്ഷോഭം നടത്തുമെന്നു പ്രഖ്യാപിച്ചു. 

ടി. പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള ജനകീയ ആക്ഷന്‍ കമ്മിറ്റി ഗാന്ധിപാര്‍ക്കില്‍ ജനങ്ങളുടെ പാര്‍ലമെന്റ് നടത്തി സമരപരിപാടികള്‍ പ്രഖ്യാപിച്ചു. ചെയര്‍മാന്‍ ടി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. പിയുസിഎല്‍ സംസ്ഥാന പ്രസിഡന്റ് പി.എ. പൗരന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്. ഹരിഹരന്‍, ലാലു തെക്കേത്തലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍. സുബ്രഹ്മണ്യന്‍, കെ. രാജീവ്കുമാര്‍, വിനോദ്കുമാര്‍ രാമന്തളി, പി. മുരളീധരന്‍ എന്നിവര്‍ പ്രസീഡിയമായി പാര്‍ലമെന്റ് നിയന്ത്രിച്ചു.

മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സായാഹ്‌ന ധര്‍ണ നടത്തി. ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ജയരാജന്‍ അധ്യക്ഷത വഹിച്ചു. വി.എന്‍. എരിപുരം, എം.പി. ഉണ്ണികൃഷ്ണന്‍, റഷീദ് കവ്വായി, കെ. ബ്രിജേഷ് കുമാര്‍, എ.പി. നാരായണന്‍, എം.കെ. രാജന്‍, വി.സി. നാരായണന്‍, കെ.കെ. ഫല്‍ഗുനന്‍, കെ.എം. വിജയന്‍, എം. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. 

മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ കറുത്ത കൊടികള്‍ സ്ഥാപിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam N

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.