Latest News

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുമുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു

കണ്ണപുരം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുമുകളില്‍ റെയില്‍വേ വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഒരുമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. കണ്ണപുരം റെയില്‍വേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച വൈകിട്ട് ഏഴിന് ചെന്നൈ- മംഗളൂരു എഗ്മോര്‍ എക്സ്പ്രസ് കടന്നുപോകുമ്പോഴാണ് ലൈന്‍ പൊട്ടിവീണത്.

പ്രവൃത്തി നടക്കുന്നതിനാല്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. ലൈന്‍ പൂര്‍ണമായും എന്‍ജിനില്‍കുടുങ്ങി ബോഗികളില്‍ ചുറ്റുകയായിരുന്നു. യാത്രക്കാര്‍ നിലവിളിച്ച് ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടി. ഇതിനെിടെ ഒരാള്‍ക്ക് പരിക്കേറ്റു.സ്റ്റേഷനിലെ ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. 

ട്രെയിന്‍ കയറാനെത്തിയവരും പരിഭ്രാന്തരായി. മാസങ്ങള്‍ക്ക് മുമ്പാണ് ഒന്നാം പാതയിലെ വൈദ്യുതീകരണത്തിനായി ലൈന്‍ വലിച്ചത്. കമ്പി പൊട്ടിവീണതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ബോഗികളില്‍ ചുറ്റിക്കിടന്ന വൈദ്യുതി കമ്പികള്‍ ഇളക്കിമാറ്റാന്‍ ഏറെ പണിപ്പെട്ടു. എന്‍ജിന്റെ അകത്തേക്കും കമ്പികള്‍ കുത്തിക്കയറി.ലൈന്‍ മുറിഞ്ഞ് വീണതോടെ ട്രെയിന്‍ ഗതാഗത പൂര്‍ണമായും നിലച്ചു. 

കണ്ണൂര്‍ ഭാഗത്തേക്കുള്ള പാസഞ്ചര്‍, മാവേലി എക്സ്പ്രസ് എന്നിവ പഴയങ്ങാടി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. ദില്ലിയിലേക്കുള്ള മംഗളാ എക്സപ്രസ് കണ്ണൂര്‍ സ്റ്റേഷനിലും നിര്‍ത്തിയിട്ടു. പല ദീര്‍ഘദൂര ട്രെയിനുകളുടെയും സമയം ക്രമീകരിക്കണ്ടി വന്നിട്ടുണ്ട്. ഷൊര്‍ണൂര്‍- മംഗളുരു വൈദ്യുതീകരണത്തിന്റെ ഭാഗമായുള്ള ലൈനാണ് പൊട്ടി വീണത്. ലൈന്‍ കമ്മീഷന്‍ ചെയ്യാത്തത്തിനാല്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.