കാസര്‍കോട്: കാസര്‍കോട് എംജി റോഡിലെ ജെ.ജെ ബെഡ്‌സെന്ററിലെ ജീവനക്കാരന്‍ തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദിനെ (22) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ സൂത്രധാരനായ അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ (26) കാപ്പ നിയമപ്രകാരം കാസര്‍കോട് സി.ഐ പി.കെ സുധാകരന്‍ അറസ്റ്റ് ചെയ്തു. [www.malabarflash.com]
പോലീസ് റിപോര്‍ട്ട് പരിഗണിച്ചാണ് കലക്ടര്‍ ജ്യോതിഷിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്ന പ്രതിയെ ആറ് മാസം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും.[www.malabarflash.com]
സൈനുല്‍ ആബിദ് വധക്കേസില്‍ കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ജ്യോതിഷിനെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സബ് ജയിലില്‍ വെച്ച് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.[www.malabarflash.com]
രണ്ട് കൊലക്കേസ്, ഒരു വധശ്രമക്കേസ്, മതവിദ്വേഷം വളര്‍ത്തിയ കേസ്, തുടങ്ങി ഏഴോളം കേസുകളില്‍ പ്രതിയായ ജ്യോതിഷാണ് സൈനുല്‍ ആബിദിനെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ കേസില്‍ ജ്യോതിഷ് ഉള്‍പെടെ ഏതാണ്ട് എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ട്.
രണ്ട് കൊലക്കേസ്, ഒരു വധശ്രമക്കേസ്, മതവിദ്വേഷം വളര്‍ത്തിയ കേസ്, തുടങ്ങി ഏഴോളം കേസുകളില്‍ പ്രതിയായ ജ്യോതിഷാണ് സൈനുല്‍ ആബിദിനെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ കേസില്‍ ജ്യോതിഷ് ഉള്‍പെടെ ഏതാണ്ട് എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ട്.
പോലീസ് റിപോര്‍ട്ട് പരിഗണിച്ചാണ് കലക്ടര്‍ ജ്യോതിഷിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്ന പ്രതിയെ ആറ് മാസം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും.[www.malabarflash.com]
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment