Latest News

ഭരത് ജയിന്‍ യാചന നടത്തി നിര്‍മ്മിച്ചത്‌ 70 ലക്ഷം രൂപയുടെ രണ്ട് ഫ്‌ളാററ്‌

മുംബൈ: മുംബൈയിലെ ഒരു സാധാരണ യാചകനാണ് ഭരത് ജയിന്‍ എന്നാല്‍ ഇയാളുടെ സ്വത്ത് 70 ലക്ഷതത്തോളം രൂപ വരുന്ന ഫ്‌ളാററുമടക്കം ഏതാണ് 80 ലക്ഷത്തോളം വരും.

45 വയസ്സുള്ള ഇയാള്‍ യാചന നടത്തി നിര്‍മ്മിച്ചതാണ് 70 ലക്ഷം രൂപ വരുന്ന രണ്ട് ഫ്‌ളാററ്്. മുംബൈ നഗരത്തില്‍ ജ്യൂസ് കടയും ഇയാള്‍ വാടകക്ക് കൊടുക്കുന്നുണ്ട്. ഇതില്‍ നിന്നുള്ള വരുമാനം എല്ലാമാസവും 7000 രൂപ. എഴുപത്തയ്യായിരത്തോളം രൂപ ശരാശരി എല്ലാമാസവും സമ്പാദിക്കുന്നുവെന്ന് ഭരത് പറയുന്നുണ്ട്.

മുംബൈയില്‍ മാത്രം ഭിക്ഷാടനം എന്നത് 200 കോടി മാസത്തിലും ഉണ്ടാക്കുന്ന മേഖലയാണെന്നാണ് ചില എന്‍.ജി.ഒകള്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. ഭരത് ജയിന്‍ തന്നെ ഒരു ദിവസം എട്ടുമുതല്‍ പത്ത് മണിക്കൂര്‍ വരെ പിച്ചയെടുത്ത് 2000 മുതല്‍ 2500 വരെ നേടുന്നുവെന്നാണ് കണക്ക്.

രാവിലെയും വൈകുന്നേരവുമാണ് ഇദ്ദേഹത്തിന്റെ ഡ്യൂട്ടി സമയം. ആസാദ് മൈതാന്‍, ചത്രപതി ശിവാജി ടെര്‍മിന്‍സ് എന്നിവിടങ്ങളിലാണ് ജയിന്‍ യാചന നടത്താറുള്ളത്. ഒരാഴ്ചയില്‍ ഒരു ദിവസം മാത്രമാണ് ഇദ്ദേഹം വീട്ടുകാരെ കാണാന്‍ പോകാറുള്ളൂ. ഭാര്യയും പത്താം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന രണ്ടുകുട്ടികളും സഹോദരനുമാണ് അപ്പാര്‍ട്ടമെന്റില്‍ താമസിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദിവസവേതനത്തെക്കാള്‍ കൂടുതലാണ് ഇത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.