തൃക്കരിപ്പൂര്‍: നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ഥം ജനുവരി 29ന് കാസര്‍കോട് മൊഗ്രാല്‍ പുത്തൂറില്‍ നിന്ന് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ ഉള്‍ഘാടനം ചെയ്ത എസ്.കെ.എസ്.എസ്.എഫ് ജൂബിലി സന്ദേശ യാത്ര പെരുമ്പട്ട മേഖലയിലെ ഓട്ടപ്പടവിലെ സ്വീകരണം എറ്റ് വാങ്ങി തൃക്കരിപ്പൂര്‍ പടന്നയില്‍ സമാപിച്ചു.
ജില്ലയിലെ പതിനൊന്ന് മേഖലയില്‍ ജൂബിലി സന്ദേശ യാത്രക്ക് വന്‍ വരവേല്‍പ്പും ജാഥാ നായകനിക്കുള്ള ഹാരാര്‍പണവും നടന്നു. ദഫ് സകൗട്ട് അകമ്പടിയും വിഖായ ടീമ് അംഗങ്ങളുടെ പ്രകടനവും യാത്രക്ക് കൂടുതല്‍ പ്രൗഡി പകര്‍ന്നു.
തൃക്കരിപ്പൂര്‍ പടന്നയില്‍ നടന്ന സമാപന സമ്മേളനം നാഫിഅ് അസ്അദിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജൊഡിയാര്‍ ഉല്‍ഘാടനം ചെയ്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment