നെല്‍സണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ യുഎഇക്കെതിരെ സിംബാബ്‌വെയ്ക്ക് നാലു വിക്കറ്റ് ജയം. യുഎഇ മുന്നോട്ടുവച്ച 286 റണ്‍സ് വിജയലക്ഷ്യം സിംബാബ്‌വെ 48 ഓവറില്‍ മറിക്കടക്കുകയായിരുന്നു. വില്യംസിന്റെ (പുറത്താകാതെ 72) ഒറ്റയാന്‍ പോരാട്ടമാണ് സിംബാബ്‌വെയെ വിജയത്തിലെത്തിച്ചത്.
സിംബാബ്‌വെയ്ക്കു മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായി ഇറങ്ങിയ സിക്കന്തര്‍ റാസയും (46) ചക്ക്ബ് വായും (35) ക്രീസില്‍ നിലയുറപ്പിച്ച് ടീമിന് നല്ല തുടക്കം നല്‍കി. ഓപ്പണിങ് കൂട്ടുകെട്ട് 64 റണ്‍സില്‍ നില്‍ക്കെ സിക്കന്തര്‍ റാസ പുറത്തായി. മൂന്നാമനായി ഇറങ്ങിയ മസകഡ്‌സ ഒരു റണ്‍സെടുത്തു പെട്ടെന്ന് പുറത്തായി. പിന്നീടിറങ്ങിയ ടെയ്‌ലര്‍ സ്‌കോര്‍ ബോര്‍ഡ് അനായാസം ചലിപ്പിച്ചു.
എന്നാല്‍ മികച്ച ഫോമിലേക്കുയരുകയായിരുന്നു ടെയ്‌ലറെ (47) നാസിര്‍ അസീസ് വിക്കറ്റിനു മുന്‍പില്‍ കുടുക്കി പവലിയനിലേക്ക് മടക്കിയതോടെ സിംബാബ്‌വെയുടെ നില പരുങ്ങലിലായി. എന്നാല്‍ വില്യംസും എര്‍വിനും (42) ടീമിനെ വിജയിപ്പിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. യുഎഇയ്ക്ക് വേണ്ടി താഖിര്‍ രണ്ടും ജാവേദ്, നവീദ്, ചന്ദ്രന്‍, അസീസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി.
നേരത്തെ ടോസ് നേടിയ സിംബാബ്‌വെ യുഎഇയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തില്‍ കനത്ത തിരിച്ചടിയാണ് യുഎഇയ്ക്കു നേരിടേണ്ടി വന്നത്. സ്‌കോര്‍ 26 ല്‍ നില്‍ക്കെ ഓപ്പണര്‍ അജ്മദ് അലിയെ നഷ്ടമായി. മൂന്നാം വിക്കറ്റില്‍ കൃഷ്ണചന്ദ്രനും ഖുറാം ഖാനും കൂട്ടിചേര്‍ത്ത 82 റണ്‍സാണ് യുഎഇയെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
മലയാളിതാരം കൃഷ്ണചന്ദ്രന്‍ 34 റണ്‍സെടുത്തു പുറത്തായി. അര്‍ധ സെഞ്ചുറി നേടിയ ഷെയ്മാന്‍ അന്‍വറും(67) 32 റണ്‍സെടുത്ത പട്ടേലും ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. തെന്‍ഡായി ചതാര മൂന്നും മിറെ വില്യംസ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും നേടി.

No comments:
Post a Comment