കണ്ണൂര്‍: റോഡ് നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ കെഎസ്ടിപി കരാര്‍ ജീവനക്കാരന്‍ മരിച്ചു. തിരുവട്ടൂര്‍ വായാട് കെ.വി. കൃഷ്ണന്‍-വസന്ത ദമ്പതികളുടെ മകനായ കെ.വി. വിനീഷ് (29) ആണു മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം നാലോടെ പിലാത്തറ-വളപട്ടണം റോഡ് നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി താവം റെയില്‍വേ ഗേറ്റിനു സമീപത്തുള്ള വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെയായിരുന്നു അപകടം. കെഎസ്ടിപിയുടെ കരാര്‍ ജീവനക്കാരനായ യുവാവ് വൈദ്യുത കമ്പി മാറ്റിസ്ഥാപിക്കുന്നതിനിടെയാണു ഷോക്കേറ്റത്. ഉടന്‍ തന്നെ നാട്ടുകാരും ജീവനക്കാരും ചേര്‍ന്നു പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ നാലോടെ മരണത്തിന് കീഴടങ്ങി.
വൈദ്യുതി ബന്ധം വിഛേദിച്ചായിരുന്നു പ്രവൃത്തി നടത്തിയത്. സമീപമുള്ള കടയിലെ ഇന്‍വര്‍ട്ടറില്‍ നിന്ന് വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. വിനീത ഏക സഹോദരിയാണ്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment