കാസര്‍കോട്: എസ്.വൈ.എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി ആറിന് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച ഹൈവേ മാര്‍ച്ച് ഫെബ്രുവരി പതിനഞ്ച് (ഞായറാഴ്ച്ച) കാസര്‍കോട് സമാപിക്കും.
കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപം നുള്ളിപ്പാടി ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനം അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ പതിനൊന്ന് മണിക്ക് പയ്യന്നൂരില്‍ നല്‍കുന്ന സ്വീകരണത്തിന് ശേഷമാണ് ഹൈവേ മാര്‍ച്ച് കാസര്‍കോട് എത്തിച്ചേരുക. സമാപന സമ്മേളനത്തോടനുബന്ധിച്ച് എസ്.വൈ.എസിന്റെ സന്നദ്ധ സേവന വിഭാഗമായ സ്വഫ്‌വയുടെ റാലി ഉച്ചക്ക് 2.30-ന് മാലിക്കുദീനാര്‍ മഖാം സിയാറത്തോടെ ആരംഭിക്കും. പ്രത്യേക യൂണിഫോമില്‍ പതാകയേന്തിയ 5000 സ്വഫ്‌വ അംഗങ്ങളാണ് റാലിയില്‍ അണിനിരക്കുക.
കേരളത്തിലെയും തമിഴിനാട്ടിലെ നീലഗിരി ജില്ലയിലെയും 29 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് ഹൈവേ മാര്‍ച്ച് കാസര്‍കോട് സമാപിക്കുന്നത്. ഹൈവേ മാര്‍ച്ചിനിടയില്‍ വിവിധ ജില്ലകളില്‍ എസ്.വൈ.എസിന്റെ സാന്ത്വന വിഭാഗം നവീകരിച്ച സര്‍ക്കാര്‍ ആശുപത്രി വാര്‍ഡുകള്‍ നേതാക്കള്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 60 സര്‍ക്കാര്‍ ആശുപത്രി വാര്‍ഡുകളാണ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ്.വൈ.എസ് നവീകരിക്കുന്നത്.

എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി വൈസ് ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിമാരായ മജീദ് കക്കാട് കൊ-ഓഡിനേറ്ററും, മുഹമ്മദ് പറവൂര്‍ അസിസ്റ്റന്റ് കൊ-ഓഡിനേറ്ററുമായ സംഘമാണ് ഹൈവേ മാര്‍ച്ച് നയിക്കുന്നത്. 60 അംഗ സ്വഫ്‌വ ടീം ഹൈവേ മാര്‍ച്ചിനെ അനുഗമിക്കുന്നുണ്ട്.
സമാപന സമ്മേളനത്തില്‍ കെ.എസ് ആറ്റക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും സമസ്ത വൈസ് പ്രസിഡണ്ട് സയ്യിദ് അലിബാഫഖി തങ്ങള്‍ പ്രാത്ഥന നടത്തും എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും.
സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങള്‍, എ.കെ അബ്ദുറഹ്മാന്‍ മുസിലിയാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദു റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അഡ്വ. സി.എച്ച് കുഞ്ഞമ്പു, കെകെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, കെ.പി ഹുസൈന്‍ സഅദി, പട്ടുവം കെ.പി അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദു റശീദ് സൈനി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രസംഗിക്കും.
'സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 26 മുല്‍ മാര്‍ച്ച് ഒന്ന് വരെ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ താജുല്‍ ഉലമ നഗറിലാണ് എസ്.വൈ.എസ് 60-ാം വാര്‍ഷിക സമാപന സമ്മേളനം നടക്കുന്നത്. 2014 ഏപ്രില്‍ 24-ന് വയനാട്ടിലെ കല്‍പറ്റയിലാണ് അറുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പത്ത് മാസമായി വൈവിധ്യാമാര്‍ന്ന കര്‍മ പദ്ധതികളാണ് അറുപതാം വാര്‍ഷിക ഭാഗമായി എസ്.വൈ.എസ് നടത്തി വരുന്നത്. സാന്ത്വന മേഖലയില്‍ സമര്‍പ്പിതരായ 25,000 സ്വഫ്‌വ സന്നദ്ധ സേനയെ സമ്മേളനത്തോടെ സമൂഹത്തിന് സമര്‍പ്പിക്കും.
പത്ര സമ്മേളനത്തില്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ.പി അബൂബക്കര്‍ മുസ്ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ എസ്.വൈ.എസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, സി.എന്‍. ജഅ്ഫര്‍ സ്വാദിഖ് വാഹിദ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment